വിപിന്‍ ആറ്റ്‌ലിയുടെ സ്റ്റീവ് ആന്‍ഡ് പോളി ആരംഭം കുറിച്ചു

Web Desk
1 Min Read

കൊച്ചി: സംവിധായകന്‍, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളില്‍ ഏറെ വ്യക്തിമുദ്ര പതിപ്പിച്ച വിപിന്‍ ആറ്റ്‌ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്റ്റീവ് ആന്‍ഡ് പോളി. ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു സ്വിച്ചോണ്‍ കര്‍മ്മവും നിര്‍മ്മാതാവ് എന്‍ എം ബാദ്ഷ, മുസ്സമ്മില്‍ തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ഫസ്റ്റ് ക്ലാപ്പും നല്‍കിയതോടെ സ്റ്റീവ് ആന്‍ഡ് പോളിക്ക് ആരംഭം കുറിച്ചു.

city exchange

എപ്പിക്ക് ഫിലിംസ് ആന്റ് എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ എന്‍ എ മോഷന്‍ പിക്‌ച്ചേര്‍സിന്റെ ബാനറില്‍ നരേഷ്‌കുമാര്‍ പി, നസീര്‍ അഹമ്മദ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത് . എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- ലിജു നടേരി.

കൊച്ചിയിലെ ആംഗ്ലോ ഇന്ത്യന്‍ സമൂഹത്തിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഹ്യൂമര്‍, വയലന്‍സ് ചിത്രമാണ് വിപിന്‍ ആറ്റ്‌ലി ഇതിലൂടെ അവതരിപ്പിക്കുന്നത്.

ആംഗ്ലോ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആചാരാനുഷ്ഠാനങ്ങളും ജീവിത രീതിയുമൊക്കെ കോര്‍ത്തിണക്കിയ ക്ലീന്‍ എന്റര്‍ടൈനറാണ് ഈ ചിത്രം.

- Advertisement -
Ad image

സാജിദ് യാഹ്വയും പുതുമുഖം സിദ്ധാര്‍ത്ഥ് സത്യയുമാണ് കേന്ദ്ര കഥാപാത്രങ്ങളായ സ്റ്റീവ്, പോളി എന്നിവരെ അവതരിപ്പിക്കുന്നത്. ഡ്രാക്കുള സുധീര്‍, ജൂഡ് ആന്റണി ജോസഫ്, മോസപ്പന്‍, നിയാ ലൂക്ക്, മുന്‍സില, ശ്രയാ രാജീവ്, ജേക്കബ് ജോര്‍ജ് ജയിംസ് എന്നിവരും പ്രധാന വേഷങ്ങളിലെ
ത്തുന്നു.

സംഗീതം- മുഹമ്മദ് സത്താര്‍ജി, ഛായാഗ്രഹണം- ജോസഫ് സാനിയേല്‍ (നവാസ് ലെന്‍സ്മാന്‍), എഡിറ്റിംഗ്- എ ആര്‍ ജിബീഷ്, കലാസംവധാനം- കോയാസ്, മേക്കപ്പ്- മനോജ് അങ്കമാലി, കോസ്റ്റും ഡിസൈന്‍- അക്ഷയ അഖില്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഉണ്ണി സി, അസോസിയേറ്റ് ഡയറക്ടര്‍- രാജി ആര്‍ മേനോന്‍, വി എഫ് എക്‌സ്- വിഷ്ണു മൂവി വെഞ്ച്വര്‍.

ഒക്ടോബര്‍ ആദ്യവാരത്തില്‍ കൊച്ചിയില്‍ ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രം കൊച്ചിക്കു പുറമേ,പോണ്ടിച്ചേരി ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലുമായി പൂര്‍ത്തിയാകും. പി ആര്‍ ഒ:
വാഴൂര്‍ ജോസ്.

Share This Article
Leave a Comment
error: Content is protected !!