ശിവപ്രിയ സുരേഷിനെ ആദരിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ സമന്വയ കളരിക്കല്‍ കുടുംബ കൂട്ടായ്മ ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 10 ടൈറ്റില്‍ വിന്നര്‍ ശിവപ്രിയ സുരേഷിനെ ആദരിച്ചു.

city exchange

രേഷ്മ ശ്രീകുമാര്‍, ജയന്തി പങ്കജാക്ഷന്‍ എന്നിവര്‍ ശിവപ്രിയയെ ചടങ്ങിലേക്ക് സ്വീകരിച്ചാനയിച്ചു.

പ്രസിഡണ്ട് സുരേഷ് ബാബു പണിക്കരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ സ്ഥാപക അംഗം അരുണ്‍ സരസ് ശിവപ്രിയയ്ക്ക് മെമന്റോ നല്‍കി.

സമന്വയ മുന്‍ പ്രസിഡന്റുമാരായ ഉണ്ണി കൊണ്ടോട്ടി, മുരളീദാസ് എന്നിവര്‍ അച്ഛന്‍ സുരേഷ് കുമാര്‍ വണ്ണാരത്തിനേയും അശ്വിനി രഞ്ജിത്ത്, വിദ്യ അരുണ്‍ എന്നിവര്‍ ചേര്‍ന്ന് ശിവയുടെ അമ്മ മഞ്ജുവിനേയും ഷാളണിയിച്ച് ആദരിച്ചു. സെക്രട്ടറി രഞ്ജിത്ത് ദേവദാസ്, ട്രഷറര്‍ ശ്രീകുമാര്‍ കളരിക്കല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

- Advertisement -
Ad image

ശിവപ്രിയ ഖത്തര്‍ സമന്വയ കുടുംബാംഗങ്ങളുമായി തന്റെ സ്റ്റാര്‍ സിംഗര്‍ അനുഭവങ്ങള്‍ പങ്കു വെക്കുകയും അവര്‍ക്കായി പാട്ട് പാടുകയും ചെയ്തു. അനുരാജ് കളരിക്കല്‍ നന്ദി പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!