
മനാമ: ബഹ്റൈനില്‍ ആദ്യമായി ഒരു ഇന്ത്യന്‍ കമ്പനി ഗ്യാസ് വിതരണം ആരംഭിക്കുന്നു. ഫൈന്‍ ഗ്യാസ് എന്ന പേരില്‍ പ്രവര്‍ത്തനം തുടങ്ങുന്ന സ്ഥാപനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് ഫെബ്രുവരി 25-ന് സല്‍മാനിയ കെ സിറ്റിയില്‍ നടക്കുന്ന ഇഫ്താര്‍ മീറ്റിനോടനുബന്ധിച്ചാണ് നടക്കുക.

ബഹ്റൈനിലെ ഗൃഹോപയോഗവും വ്യാപാര ആവശ്യങ്ങളും ലക്ഷ്യമാക്കി പ്രവര്‍ത്തനം ആരംഭിക്കുന്ന ഫൈന്‍ ഗ്യാസ് ഉപഭോക്താക്കള്‍ക്ക് വേഗതയാര്‍ന്ന ഡെലിവറി സേവനവും സുരക്ഷിത വിതരണ സംവിധാനവും ഉറപ്പുനല്‍കുമെന്ന് കമ്പനി ഭാരവാഹികള്‍ അറിയിച്ചു. ഓണ്‍ലൈന്‍ ബുക്കിംഗ്, 24 മണിക്കൂര്‍ ഉപഭോക്തൃ പിന്തുണ, അടിയന്തര സേവന സൗകര്യം എന്നിവയും ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ലോഞ്ചിംഗ് ചടങ്ങില്‍ ബഹ്റൈനിലെ വ്യാപാര വ്യവസായ വാണിജ്യ രംഗത്തെ പ്രമുഖരും സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുക്കും.
