

ദോഹ: വിദ്യാഭ്യാസ സമ്പ്രദായം വികസിപ്പിക്കുന്നതിലും വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിലും വിദ്യാഭ്യാസ നയങ്ങള്‍ സമ്പുഷ്ടമാക്കുന്നതിലും പ്രാധാന്യമുള്ളതിനാല്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള സമഗ്ര വിദ്യാഭ്യാസ സര്‍വേയില്‍ പങ്കെടുക്കാന്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം രക്ഷിതാക്കളോട് അഭ്യര്‍ഥിച്ചു.

സമഗ്രമായ വിദ്യാഭ്യാസ സര്‍വേയില്‍ രക്ഷിതാക്കളുടെ പങ്കാളിത്തം അവരുടെ അഭിപ്രായം പ്രകടിപ്പിക്കാനും രാജ്യത്തെ വിദ്യാഭ്യാസ പ്രക്രിയയുടെ വികസനത്തിനും അതിന്റെ അനന്തരഫലങ്ങള്‍ക്കും അത്യന്താപേക്ഷിതമായതിനാല്‍ അഭിപ്രായങ്ങള്‍ പറയാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്ന് വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
