

ദോഹ: മാര്‍ച്ചിലേക്കുള്ള ഇന്ധന വില ഖത്തര്‍ എനര്‍ജി പ്രഖ്യാപിച്ചു.

സൂപ്പര്‍ ഗ്രേഡ് പെട്രോളിന്റെയും ഡീസലിന്റെയും ഇന്ധന വിലയില്‍ മാറ്റമില്ല, അതേസമയം പ്രീമിയം ഗ്രേഡ് പെട്രോളിന്റെ വില ലിറ്ററിന് 2.05 റിയാലായി ഉയര്‍ന്നു.

സൂപ്പര്‍ ഗ്രേഡ് പെട്രോളിന് മാര്‍ച്ചില്‍ ലിറ്ററിന് 2.10 റിയാലായിരിക്കും വില. ഡീസലിന് ലിറ്ററിന് 2.05 റിയാലായിരിക്കും നിരക്ക്.
