
മനാമ: ആലപ്പുഴ ജില്ലാക്കാരുടെ ബഹ്റൈനിലെ കൂട്ടായ്മയായ വോയ്സ് ഓഫ് ആലപ്പിയുടെ ഉമ്മല്‍ ഹസ്സം ഏരിയയ്ക്ക് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. സല്‍മാനിയ കലവറ പാര്‍ട്ടി ഹാളില്‍ നടന്ന ഏരിയ സമ്മേളനം വോയ്സ് ഓഫ് ആലപ്പി പ്രസിഡന്റ് സിബിന് സലീം ഉദ്ഘാടനം ചെയ്തു. ഉമ്മല്‍ ഹസ്സം ഏരിയ പ്രസിഡന്റ് ജോബിന് മാത്യു അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ശരത് ശശി സ്വാഗതവും സംഘടന അസിസ്റ്റന്റ് ട്രഷറര്‍ ടോജി തോമസ് നന്ദിയും പറഞ്ഞു. കണക്കും റിപ്പോര്‍ട്ടും ഏരിയ ട്രഷറര്‍ വിപിന്‍ പുരുഷോത്തമന് അവതരിപ്പിച്ചു.

തുടര്‍ന്ന് ഉമ്മല്‍ ഹസ്സം ഏരിയയുടെ 2027-2028 കാലയളവിലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. ജോര്‍ജ് മാത്യു (പ്രസിഡന്റ്), മോന്‍സി വര്‍ഗീസ് (ജനറല്‍ സെക്രട്ടറി), ശരത് ശശി (ട്രഷറര്‍), ടോജി തോമസ് (വൈസ് പ്രസിഡന്റ്), പ്രശാന്ത് ഗോപി (ജോയിന്റ് സെക്രട്ടറി), ജിതിന് അലക്സാണ്ടര്‍, അഖില്‍ അനിരുദ്ധന്, ഓമനക്കുട്ടന് (എക്സിക്യൂട്ടീവ് അംഗങ്ങള്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവര്‍.
കൂടാതെ ജോബിന് മാത്യു സെന്‍ട്രല്‍ കമ്മറ്റി എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. സിബിന് സലീം, ഗിരീഷ് കുമാര്‍ ജി, ജേക്കബ് മാത്യു എന്നിവര്‍ ഏരിയയില്‍ നിന്നും സെന്‍ട്രല്‍ കമ്മറ്റിയില്‍ തുടരും.

ഇലക്ഷന് കമ്മറ്റി പ്രതിനിധികളായ ബോണി മുളപ്പാംപള്ളില്‍, ഗിരീഷ് കുമാര്‍, സന്തോഷ് ബാബു എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്കി. ഉമ്മല്‍ ഹസ്സം, സിത്ര, ജുഫൈര്‍, മാഹൂസ്, സിഞ്ച് ഏരിയകളിലുള്ള ആലപ്പുഴ ജില്ലക്കാരായ ബഹ്റൈന്‍ പ്രവാസികള്‍ക്ക് വോയ്സ് ഓഫ് ആലപ്പിയുടെ ഉമ്മല്‍ ഹസ്സം ഏരിയ കമ്മറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് 36783678 (ജോര്‍ജ്), 36447550 (മോന്‍സി) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
