
ആലുവ: ലോക പ്രമേഹ ദിനത്തിനോടനുബന്ധിച്ച് നജാത്ത് ആശുപത്രിയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി ആലുവ കെ എസ് ആര് ടി സി ബസ്റ്റാന്‍ഡില്‍ പ്രമേഹ ദിന പരിപാടികള്‍ അവതരിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി ബസ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കായി മെഡിക്കല്‍ ക്യാമ്പ് നടത്തി. മെഡിക്കല്‍ ക്യാമ്പ് യാത്രക്കാരായ നിരവധി പൊതുജനങ്ങള്‍ക്ക് പ്രയോജനകരമായി.

പരിപാടിയുടെ ഭാഗമായി നജാത്ത് കോളേജ് ഓഫ് നഴ്സിങ്ങിലെ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച ഫ്ളാഷ് മോബ് ശ്രദ്ധേയമായി.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മധ്യകേരള പ്രസിഡന്റ് ഡോ. സജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. നജാത്ത് ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് നസീര്‍ അധ്യക്ഷത വഹിച്ചു. നഴ്സിങ് സൂപ്രണ്ട് സൈഫുന്നിസ, പി ആര് ഒ സഗീര്‍ അറക്കല്‍ എന്നിവര്‍ സംബന്ധിച്ചു.
നജാത്ത് ആശുപത്രിയിലും വിവിധ പരിപാടികളോടെ പ്രമേഹ ദിന ചടങ്ങുകള്‍ നടത്തി. ആശുപത്രിയില്‍ നടന്ന ചടങ്ങ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. മൊഹിയുദ്ധീന്‍ ഹിജാസ് ഉദ്ഘാടനം ചെയ്തു.

