കോണ്‍ക്ലേവ് സൗത്ത് കോവളത്ത്; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Web Desk
1 Min Read

തിരുവനന്തപുരം: പ്രമുഖര്‍ പങ്കെടുക്കുന്ന ഇന്ത്യാടുഡേ കോണ്‍ക്ലേവ് സൗത്തിന്റെ അഞ്ചാമത് പതിപ്പിന് കോവളത്ത് തുടക്കമാവും. രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ രാഷ്ട്രീയക്കാര്‍, വ്യവസായികള്‍, സംഗീതജ്ഞര്‍, നര്‍ത്തകര്‍, ചിത്രകാരന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള പ്രമുഖര്‍ പങ്കെടുക്കും. സാമ്പത്തിക പുരോഗതി, കലാപൈതൃകം, ദക്ഷിണ മേഖലയുടെ സുവിശേഷം തുടങ്ങിയ വിഷയങ്ങളില്‍ കാമ്പുള്ള ചര്‍ച്ചകള്‍ നടക്കും.

city exchange

സംസ്ഥാനത്തെ സമ്പൂര്‍ണ ഇ-ഗവേര്‍ണന്‍സ് ആയി പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഇതെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തില്‍ സംസാരിക്കും. ഭാരത് ജോഡോ യാത്രയ്ക്കുശേഷം കോണ്‍ഗ്രസ് എങ്ങനെ പരിവര്‍ത്തനപ്പെട്ടു എന്ന് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിശദീകരിക്കും. രാഷ്ട്രീയത്തിലെ പുതിയ പ്രവണതകള്‍, വിഷയങ്ങള്‍, വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ മുന്‍ധനകാര്യമന്ത്രി പി ചിദംബരം സംസാരിക്കും. കേരള സ്റ്റോറി ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണത്തെക്കുറിച്ചും അവ എങ്ങനെ മുസ്‌ലിം സമുദായത്തെ ബാധിക്കുന്നുവെന്നതിനെപ്പറ്റിയുംഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഉവൈസി പ്രസംഗിക്കും. ഇന്ത്യന്‍ ഓഷ്യന്റെ പ്രയോജനങ്ങളെക്കുറിച്ച് ഇന്ത്യാ ഫൗണ്ടേഷന്‍ ബോര്‍ഡ് ഒഫ് ഗവര്‍ണേഴ്സ് അംഗമായ രാം മാധവ് സംസാരിക്കും.

കമല്‍ ഡി പട്ടേല്‍, കമല്‍ഹാസന്‍, റാണ ഡഗ്ഗുബതി, ശോഭിത ധുലിപാല, ക്രിസ് ഗോപാലകൃഷ്ണന്‍, എസ് സോമനാഥ്, തമ്പി കോശി, മന്ത്രി കെ എന്‍ ബാലഗോപാല്‍, കെ എം ചന്ദ്രശേഖര്‍, പിനാകി ചക്രബര്‍ത്തി, മന്ത്രി പി എ മുഹമ്മദ് റിയാസ്, അഭിലാഷ് ടോമി, ബോസ് കൃഷ്ണമാചാരി തുടങ്ങിയവരും വിവിധ വിഷയങ്ങളില്‍ സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!