പുകയില ഉത്പന്നങ്ങള്‍ക്ക് കുറഞ്ഞ തുക ചെലവഴിക്കുന്ന അറബ് രാജ്യങ്ങളില്‍ ഖത്തറും

Web Desk
1 Min Read

ദോഹ: മിഡില്‍ ഈസ്റ്റില്‍ പുകയില ഉത്പന്നങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ തുക ചെലവഴിക്കുന്ന അറബ് രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ സ്ഥാനം പിടിച്ചതായി ഫിച്ച് സൊല്യൂഷന്‍സ് റിപ്പോര്‍ട്ട് ചെയ്തു.

city exchange

ഫിച്ചിന്റെ കണക്കനുസരിച്ച് 2023ലെ ഖത്തറിലെ പ്രതിശീര്‍ഷ ശരാശരി വാര്‍ഷിക ചെലവ് ഏകദേശം 22.6 ഡോളറാണ്. ജോര്‍ദാന്‍- 120.5 ഡോളര്‍, ഈജിപ്ത്- 86.7, സൗദി അറേബ്യ- 68.1, യു എ ഇ- 43), കുവൈത്ത്- 31.3) എന്നിവയേക്കാള്‍ കുറവാണ് ഖത്തറിലെ ചെലവ്.

അറബ് രാജ്യങ്ങളില്‍ ഈജിപ്ത്, സൗദി, തുണീഷ്യ എന്നിവയ്ക്ക് വേണ്ടിയുള്ള മൊത്തം വാര്‍ഷിക ചെലവ് യഥാക്രമം 9.77 ബില്യണ്‍, 2.52 ബില്യണ്‍, 2.15 ബില്യണ്‍ എന്നിങ്ങനെയാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!