അക്ഷരമുറ്റം

Web Desk
0 Min Read

അക്ഷരമുറ്റത്തായെത്തുന്നു കുരുന്നുകള്‍
ജ്ഞാനത്തിന്‍ ചിറകിലേറുവാനുള്ളവര്‍
കുഞ്ഞിളം ബാല്യങ്ങള്‍ നിഷ്‌കളങ്ക രൂപമാം
വിദ്യയെന്നക്ഷര വാടിയിലായവര്‍
ഗുരുനാവില്‍നിന്നെത്തുന്ന വാക്കിലെ മര്‍മരം
കുഞ്ഞിളം കിളികളെ തഴുകി തലോടവെ
മധുനുകരുമാം പറവയെപോലെയാണെങ്കിലും
അക്ഷരസ്‌നേഹിയായ് മാറുന്നു ബാല്യങ്ങള്‍
ഗുരു ചൊല്ലുന്നത് വേദവാക്യങ്ങളായ്
ആദ്യാക്ഷരമേറ്റ് പറഞ്ഞു തുടങ്ങുന്നു
വിദ്യയെന്നുള്ള സുകൃതത്തിലാറാടവെ
അക്ഷരജ്യോതിയില്‍ വെളിച്ചമാകുവാന്‍
ഉല്‍സുകരായി നില്‍ക്കുന്നു ബാല്യങ്ങള്‍
നന്മയും തിന്മയും വേര്‍തിരിച്ചീടുവാന്‍
വിദ്യയാല്‍ അകതാരില്‍ പ്രഭയാകവെ
ഇരുട്ടിനെ മറച്ചു പകല്‍ വരും പോലെ
വെളിച്ചമായ് നിറയുന്നു അറിവിന്‍ കൂമ്പാരങ്ങള്‍
അറിവിന്‍ സാഗരത്തിലാറാടുവാന്‍
ഗുരുവിനിഷ്ടത്തിന്‍ തൃപ്തിയും നേടണം.

city exchange
Share This Article
Leave a Comment
error: Content is protected !!