
കൊച്ചി: പൂജാരി വേഷത്തില്‍ കൗതുകത്തോടെ ധ്യാന്‍ ശ്രീനിവാസന്‍. ഒരു പ്രതിമ കൈയ്യിലേന്തി കള്ള ലക്ഷണത്തോടെ റോഷന്‍ രാജ്. വിനയ ഭാവത്തില്‍ ഷഹീന്‍ സിദ്ദിഖ്. തേവര്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ ചിത്രങ്ങളാണിത്. ആരെയും പെട്ടെന്ന് ആകര്‍ഷിക്കുന്ന ഈ പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ഏറെ വൈറലായത് ഈ പോസ്റ്ററിന്റെ കൗതുകം തന്നെ.

നിജീഷ് സഹദേവന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം തേവര്‍ ഹൊറൈസണ്‍ എന്റര്‍ടൈന്‍ മെന്റിന്റെ ബാനറില്‍ രാജന്‍ തളിപ്പറമ്പ് (ദോഹ) നിര്‍മ്മിക്കുന്നു. ഹൊറൈസണ്‍ എന്റര്‍ടൈന്‍മെന്റിന്റെ അഞ്ചാമതു ചിത്രം കൂടിയാണ് തേവര്‍.

മുഴുനീള ഫാന്റസി ഹ്യൂമര്‍ ജോണറില്‍ അവതരിപ്പിക്കുന്ന ഈ ചിത്രം ഏതു ഭാഷക്കും ദേശത്തിനും അനുയോജ്യമാകും വിധത്തില്‍ മൂന്നു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് അവതരിപ്പിക്കുന്നത്.
കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്താണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. വ്യത്യസ്ഥ സാഹചര്യത്തില്‍ ഇവിടെയെത്തുന്ന മൂന്നു ചെറുപ്പക്കാര്‍. അത്ഭുത സിദ്ധിയുള്ള ഒരു പ്രതിമ ഇവര്‍ക്കു ലഭിക്കുന്നതോടെ അരങ്ങേറുന്ന സംഭവങ്ങളാണ് ചിത്രത്തിലൂടെ അത്യന്തം രസാകരമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.
ധ്യാന്‍ ശ്രീനിവാസന്‍, ഡോ. റോഷന്‍ രാജ്, ഷഹീന്‍ സിദ്ദിഖ് എന്നിവര്‍ക്കൊപ്പം തലൈവാസില്‍ വിജയ്, കലാഭവന്‍ ഷാജോണ്‍, ദേവന്‍, ഹരീഷ് കണാരന്‍,
സുനില്‍ സുഗത, ഷാജു ശ്രീധര്‍, മേജര്‍ രവി, നിര്‍മ്മല്‍ പാലാഴി, ശിവജി ഗുരുവായൂര്‍, ജയരാജ് വാര്യര്‍, മൊട്ട രാജേന്ദ്രന്‍, വയ്യാ പുരി, ഐശ്യര്യ, പൂജാ റാം, ഡാനി എന്നിവരും പ്രധാന താരങ്ങളാണ്.
സംഗീതം- ഓസേപ്പച്ചന്‍, ഛായാഗ്രഹണം- എല്‍ദോ ഐസക്ക്, എഡിറ്റിംഗ്- അയൂബ് ഖാന്‍, കലാ സംവിധാനം- സജിത് മുണ്ടയാട്, പ്രൊജക്ട് ഡിസൈന്‍- ഹംസ ദേശമംഗലം, മേക്കപ്പ്- മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും ഡിസൈന്‍- സുകേഷ് താനൂര്‍, സ്‌ക്രിപ്റ്റ് അസിസ്റ്റന്റ്- ബിനു കുമാര്‍ എസ്, കോറിയോഗ്രാഫി- ശാന്തി കുമാര്‍, ആക്ഷന്‍- ബ്രുസ്ലി രാജേഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രസാദ് യാദവ്, ഫിനാന്‍സ് കണ്‍ട്രോളര്‍- വിവേക് കാര്‍ത്തികേയന്‍, ഫിനാന്‍സ് മാനേജര്‍- മുരുകേശന്‍ കല്‍പ്പാത്തി, സ്റ്റില്‍സ്- ഷിബി ധിവദാസ്, പ്രൊഡക്ഷന്‍ മാനേജര്‍- അരുണ്‍ കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ജബ്ബാര്‍ മതിലകം.

