പള്‍സ് പോളിയോ വളണ്ടിയര്‍മാര്‍ക്ക് പരിശീലനം

Web Desk
1 Min Read

ആലുവ: അഞ്ച് വയസ്സില്‍ താഴെയുള്ള മുഴുവന്‍ കുട്ടികള്‍ക്കും ഞായറാഴ്ച പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം നടക്കും. കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ പതിനെട്ട് ബൂത്തുകളിലൂടെയാണ് പോളിയോ മരുന്ന് വിതരണം നടക്കുക. രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് ബൂത്തുകളില്‍ മരുന്ന് വിതരണം ചെയ്യുന്നത്. തെരഞ്ഞെടുത്ത അങ്കണവാടികള്‍, വിദ്യാലയങ്ങള്‍,ആശുപത്രികള്‍ എന്നിവയാണ് ബൂത്തുകള്‍.

city exchange

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍ക്കായി കീഴ്മാട് കമ്മ്യൂണിറ്റി ഹാളില്‍ പരിശീലനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സാജു മത്തായി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ സലാം ആയത്ത് അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രീത റെജികുമാര്‍, കെ പി ഷിജി, ഷമീര്‍ കല്ലുങ്കല്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് യു കെ ബിന്ദു, ടിന്റു റെബേറോ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!