സമഗ്ര മെറ്റബോളിക് ഹെല്‍ത്ത് സെന്ററുമായി വി പി എസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍; ഉദ്ഘാടനം വെള്ളിയാഴ്ച

Web Desk
2 Min Read

കൊച്ചി: പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവര്‍ തുടങ്ങിയ മെറ്റബോളിക് രോഗങ്ങളുടെ ചികിത്സക്ക് സമഗ്ര മെറ്റബോളിക് ഹെല്‍ത്ത് സെന്ററുമായി വി പി എസ് ലേക്ഷോര്‍ ആശുപത്രി. ഏഴ് സ്‌പെഷ്യലൈസ്ഡ് വിഭാഗങ്ങളെ സംയോജിപ്പിച്ച് ആരംഭിക്കുന്ന സെന്ററിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകിട്ട് നാലിന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍വഹിക്കും. ആശുപത്രി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ചലച്ചിത്ര താരം നിഖില വിമല്‍ വിശിഷ്ടാതിഥിയായിരിക്കും. വി.പി.എസ് ലേക്ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ് കെ അബ്ദുള്ള അധ്യക്ഷത വഹിക്കും.

city exchange

ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റോയ് ജെ മുക്കട പദ്ധതി വിശദീകരിക്കും. തൃപ്പൂണിത്തുറ എം എല്‍ എ ദീപക് ജോയ് മുഖ്യാതിഥിയാകും. വി പി എസ് ലേക്ഷോര്‍ ഗ്രൂപ്പ് സി ഒ ഒ ലക്ഷ്മണ്‍ സേതുരാമന്‍, സി ഇ ഒ ജയേഷ് വി നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

എന്‍ഡോക്രൈനോളജി, ഗ്യാസ്‌ട്രോഎന്‍ട്രോളജി, കാര്‍ഡിയോളജി, നെഫ്രോളജി, ന്യൂട്രീഷന്‍, ഫിസിയോതെറാപ്പി, ഗൈനക്കോളജി എന്നീ ഏഴ് വിഭാഗങ്ങളെയാണ് ഏകോപിത ചികിത്സാ സംവിധാനത്തിനായി ഈ സെന്ററില്‍ ഒരുമിപ്പിച്ചിരിക്കുന്നത്. രോഗിയുടെ മെറ്റബോളിക് ആരോഗ്യം വിലയിരുത്തി അനുബന്ധ അപകടസാധ്യതകള്‍ കണ്ടെത്തുകയും സംയോജിത ചികിത്സാ പദ്ധതി തയ്യാറാക്കുകയുമാണ് സെന്ററിലൂടെ ലക്ഷ്യമിടുന്നത്.

സെന്ററിലെത്തുന്ന ഓരോ രോഗിയെയും രക്തത്തിന്റേയും യൂറിന്റേയും പരിശോധനകള്‍ അടങ്ങുന്ന ഒരു സ്റ്റാന്‍ഡേര്‍ഡ് മെറ്റബോളിക് പരിശോധനയ്ക്ക് വിധേയമാക്കും. പ്രമേഹം, അമിതവണ്ണം, ഫാറ്റി ലിവര്‍, ഹൃദയ- വൃക്ക രോഗങ്ങള്‍, രക്തസമ്മര്‍ദം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, പേശീക്ഷയം, പോഷകാഹാരക്കുറവ് എന്നിവ കണ്ടെത്തുന്നതിനാണിത്. പരിശോധനാ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥ വിഭാഗങ്ങളില്‍ കണ്‍സള്‍ട്ടേഷന്‍ നടത്തുന്നതിന് പകരം രോഗികളെ ആവശ്യമായ വിദഗ്ധ ഡോക്ടര്‍മാരുടെ അടുത്തേക്ക് മാത്രമായി റഫര്‍ ചെയ്യുന്നതാണ് രീതി.
കേരളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിതെന്ന് വി പി എസ് ലേക്ഷോര്‍ ആശുപത്രി വ്യക്തമാക്കുന്നു.

- Advertisement -
Ad image

കേരളത്തില്‍ വര്‍ധിച്ചുവരുന്ന മെറ്റബോളിക് ആരോഗ്യപ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. ഐ സി എം ആര്‍- ഐ എന്‍ ഡി ഐ എ ബി ദേശീയ പഠനമനുസരിച്ച് കേരളത്തിലെ പ്രായപൂര്‍ത്തിയായവരില്‍ 25.5 ശതമാനം പേര്‍ക്ക് പ്രമേഹവും 18.3 ശതമാനം ആളുകളില്‍ പ്രീ-ഡയബറ്റിസും (പ്രമേഹത്തിന് തൊട്ടുമുമ്പുള്ള അവസ്ഥ) ഉണ്ട്. ഈ അവസ്ഥകള്‍ അമിതവണ്ണം, ഫാറ്റി ലിവര്‍, രക്തസമ്മര്‍ദം, ഹൃദ്രോഗങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ രോഗം നേരത്തെ കണ്ടെത്തി ഏകോപിതമായ ചികിത്സ നല്‍കുന്നതിന് ഏറെ പ്രധാനപ്പെട്ടതാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!