തൈറോ കെയറിന്റെ 66.1 ശതമാനം ഓഹരി ഫാര്‍മ് ഈസി ഏറ്റെടുക്കുന്നു

Web Desk
0 Min Read

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ മെഡിക്കല്‍ സ്റ്റോറായ ‘ഫാര്‍മ് ഈസി’ പ്രമുഖ ലാബ് ശൃംഖലയായ തൈറോ കെയര്‍ ടെക്നോളജീസിന്റെ 66.1 ശതമാനം ഓഹരികള്‍ സ്വന്തമാക്കുന്നു. 4,546 കോടി രൂപയുടേതാണ് ഇടപാട്. ഡോ. എ വേലുമണിയുടെ നേതൃത്വത്തിലുള്ള തൈറോ കെയറിന്റെ ഓഹരികള്‍ 1,300 രൂപ നിരക്കിലാണ് സ്വന്തമാക്കുന്നത്.
ഫാര്‍മ് ഈസിയുടെ മാതൃകമ്പനിയായ ‘എ പി ഐ ഹോള്‍ഡിങ്സ്’ ആണ് ഏറ്റെടുക്കലിന് നേതൃത്വം നല്‍കുന്നത്. എ പി ഐയുടെ അഞ്ചു ശതമാനത്തിന് താഴെ ഓഹരികള്‍ ഡോ. വേലുമണി പ്രത്യേകമായി വാങ്ങും. പിന്‍ഗാമിയില്ലാത്തതിനാലാണ് അദ്ദേഹം തൈറോ കെയര്‍ വില്‍ക്കുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!