

കൊച്ചി: പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ കേരളത്തിലെ സ്ഥാപകനും ആചാര്യസ്ഥാനീയനുമായ രാജയോഗി ബ്രഹ്മാകുമാര്‍ വാസന് ഭായ്ജി (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. രാവിലെ 10 മണിക്ക് വരെ ബ്രഹ്മാകുമാരീസ് ഇടപ്പള്ളി സേവാകേന്ദ്രത്തിലും ശേഷം നെടുമ്പാശ്ശേരിയിലുള്ള ബ്രഹ്മാകുമാരീസിന്റെ രാജയോഗ ഭവനത്തില്‍ ദര്‍ശനത്തിന് വച്ചതിനു ശേഷം വൈകുന്നേരം മൂന്ന് മണിയോടെ കപ്രശേരിയിലെ പൊതുശ്മശാനത്തില്‍ അന്തിമ സംസ്കാര ചടങ്ങുകള്‍ നടക്കും.

കഴിഞ്ഞ 45 വര്‍ഷത്തിലേറെയായി ജീവിതം പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിനായി സമര്‍പ്പിച്ച ഇദ്ദേഹം കേരളത്തില്‍ നിരവധി രാജയോഗ സേവകേന്ദ്രങ്ങള്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. നിലവില്‍ എറണാകുളം- തൃശൂര്‍ ബ്രഹ്മാകുമാരിസിന്റെ ഡയറക്ടര്‍ ആണ്.

കൊല്ലം ഓച്ചിറ സ്വദേശിയായ വാസന് വിദ്യാഭ്യാസത്തിന് ശേഷം ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ സേവനമനുഷ്ഠിച്ചുവരുമ്പോഴാണ് രാജസ്ഥാനിലെ മൗണ്ട് ആബു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രഹ്മകുമാരീസിന്റെ സേവന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായത്. ഓച്ചിറ ആലുംപീടിക കൂട്ടുങ്കല്‍ കുഞ്ഞിരാമന്- കുഞ്ഞു കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്.

