

കോഴിക്കോട്: ചെറിയാന് ഫിലിപ്പ് പബ്ലിസിറ്റി മാനിയയുള്ള നേതാവാണെന്ന് എന്‍ സി പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അദ്ദേഹം ഏതെങ്കിലും ഭാഗത്തേക്ക് പോകുന്നതും വരുന്നതും ചര്‍ച്ച ചെയ്യേണ്ട കാര്യമേയല്ല. ഒരു പ്രസക്തിയുമില്ലാത്ത വിഷയമാണിത്. കോണ്‍ഗ്രസില്‍ നിന്നടക്കം നൂറുകണക്കിന് പേര് എന്‍ സി പിയില്‍ ചേരുന്നുണ്ട്. കോണ്‍ഗ്രസ് അനുദിനം ദുര്‍ബലമാവുകയാണ്. ദേശീയതലത്തില്‍ ബി ജെ പി വിരുദ്ധ കക്ഷികളെ യോജിപ്പിക്കാനുള്ള കാഴ്ചപ്പാട് കോണ്‍ഗ്രസിനില്ല. എന്‍ സി പിയുടെ സംഘടനാ തെരഞ്ഞെടുപ്പ് ജനുവരിയില്‍ നടക്കുമെന്നും ചാക്കോ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

