

ഇന്‍ഡോര്‍: പ്രവാസി ഭാരതീയ ദിവസ് പരിപാടികള്‍ക്കായി ലോകത്തിലെ 70 രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഇന്നുമുതല്‍ ഇന്‍ഡോറില്‍ സംഗമിക്കുന്നു. മൂന്ന് ദിവസമാണ് പ്രവാസി ഭാരതീയ ദിവസ്.

സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് യുവജന പ്രവാസി സമ്മേളനം മന്ത്രി എസ് ജയശങ്കര്‍ ഉദ്ഘാടനം നിര്‍വഹിക്കും. പ്രവാസി ദിനമായ തിങ്കളാഴ്ചത്തെ ഉദ്ഘാടനം പ്രധാന മന്ത്രി നരേന്ദ്ര മോദിയും സമാപന സമ്മേളന ഉദ്ഘാടനം രാഷ്്ട്രപതി ദ്രൗപതി മുര്‍മുവും നിര്‍വഹിക്കും.

പ്രധാന വേദിയായ വിജയ് നഗറിലെ ബ്രില്യന്റ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യുവജന സമ്മേളനത്തോടെയാണ് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ആരംഭിക്കുന്നത്. 29 രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍ ഉള്‍പ്പെടെ 3500 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രവാസികള്‍ക്ക് വീടുകളില്‍ താമസമൊരുക്കിയും ആഗോള ഉദ്യാനം നിര്‍മ്മിച്ചും സമ്മേളനത്തെ വരവേല്‍ക്കുകയാണ് ഇന്‍ഡോര്‍ നഗരം. 37 ഹോട്ടലിലും നൂറോളം വീടുകളിലുമാണ് പ്രവാസി പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
1915ല്‍ മഹാത്മാഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ ദിവസത്തിന്റെ അനുസ്മരണമെന്ന നിലയിലാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവാസി ദിനം ആചരിക്കുന്നത്.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

