കലാലയം ആര്‍ട് സ്‌കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു

Web Desk
1 Min Read

കണ്ണൂര്‍:

city exchange

സാഹിത്യ അഭിരുചികളുള്ളവരെ തെരഞ്ഞെടുത്ത് നിരന്തര പരിശീലനങ്ങള്‍ നല്‍കുന്നതിന് രൂപീകൃതമായ ആര്‍ട് സ്‌കൂള്‍ കലാലയം സാംസ്‌കാരിക വേദിക്ക് കീഴില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സാഹിത്യകാരനായ കല്‍പ്പറ്റ നാരായണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യന്ത്രവത്കൃത ലോകത്തും മനുഷ്യന് മാത്രം ചെയ്യാനാവുന്ന ജൈവികമായ പ്രവര്‍ത്തനമാണ് സാഹിത്യ ഇടപെടലുകളെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ ഡ്യൂട്ടി നിര്‍വഹണത്തില്‍ വ്യാപൃതരാവുമ്പോള്‍ സാഹിത്യകാരന്‍ ഒരു വര്‍ക്ക് രൂപപ്പെടുത്തുകയാണ്. ഇത്തരം സൃഷ്ടികള്‍ കാലാതിവര്‍ത്തിയായ സന്ദേശങ്ങള്‍ സമൂഹത്തിന് നല്‍കും. കഥയോ കവിതയോ എഴുതപ്പെട്ട പശ്ചാത്തലം മാത്രമല്ല അതിന്റെ അര്‍ത്ഥം. ശേഷം വരുന്ന സാമൂഹിക, രാഷ്ട്രീയ സമസ്യകളോടും അത് സംവദിക്കുന്നതായി അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍ട് സ്‌കൂളിലേക്കുള്ള പ്രഥമ ബാച്ചിന്റെ സെലക്ഷന്‍ നടപടികളും, ഏകദിന സാഹിത്യ ക്യാമ്പും പരിപാടിയുടെ ഭാഗമായി നടന്നു. വിവിധ സെഷനുകള്‍ക്ക്
പി. എ. നാസിമുദ്ധീന്‍, കെ.ബി ബഷീര്‍, തസ്ലീം കൂടരഞ്ഞി , മുഹമ്മദ് ബി കടക്കല്‍ , ഷാനിഫ് ഉളിയില്‍ , അബ്ദുറഹ് മാന്‍ ഹികമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മാട്ടൂല്‍ മന്‍ശഅ് സഫ ഇംഗ്ലീഷ് സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ഷഫീഖ് സിദ്ധീഖി അധ്യക്ഷത വഹിച്ചു. ജാബിര്‍ നെരോത്ത് സ്വാഗതവും സിറാജ് ചെറുവാടി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!