അറബിഭാഷാ ദിനാചരണവും അല്‍- ബസ്മ മാഗസിന്‍ പ്രകാശനവും നടത്തി

Web Desk
1 Min Read

കണിയാപുരം: കണിയാപുരം ഗവണ്‍മെന്റ് യ .പി സ്‌കൂള്‍ അലിഫ് അറബിക് ക്ലബ്ബിന് കീഴില്‍ പുറത്തിറക്കിയ അല്‍-ബസ്മ അറബി മാഗസിന്‍ ഉദ്ഘാടനവും അന്താരാഷ്ട്ര അറബി ഭാഷാ ദിനാചരണവും നടത്തി. കഥ, കവിത, ലേഖനം, പഴഞ്ചൊല്ലുകള്‍, വരകള്‍, കലിഗ്രഫി, വ്യക്തി പരിചയം തുടങ്ങി പഠനാര്‍ഹമായ ഒട്ടനവധി വിഭവങ്ങളുടെ സമാഹാരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് അല്‍-ബസ്മ മാഗസിന്‍ തയ്യാറാക്കിയത്.

city exchange

ദിനാചരണത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ ക്വിസ്, വായന, കളറിംഗ്, ബാഡ്ജ് നിര്‍മ്മാണം തുടങ്ങിയ വ്യത്യസ്ത പരിപാടികള്‍ നടന്നു. ഹെഡ്മാസ്റ്റര്‍ എം. നജുമുദ്ദീന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ വാര്‍ഡ് അംഗം ബുഷ്‌റ നവാസ് സംഗമം ഉദ്ഘാടനം ചെയ്തു. കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസറും മികച്ച ഗ്രന്ഥകാരനുമായ ഡോ. മുഹമ്മദ് ശാഫി വാഫി രാമപുരം മാഗസിന്‍ പ്രകാശനവും അറബിക് ദിന സന്ദേശവും നല്‍കി. അറബി ഭാഷയുടെ പ്രസക്തിയും പ്രാധാന്യവുമുള്‍ക്കൊള്ളുന്ന ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം പി ടി എ പ്രസിഡന്റ് ഷിറാസ് എം എച്ച് നിര്‍വ്വഹിച്ചു. അമീര്‍ കണ്ടല്‍, ലൈല, കുമാരി ബിന്ദു, സജീന, സജ്‌ന എന്നിവര്‍ ആശംസകളര്‍പ്പിച്ചു. നാസറുദ്ദീന്‍ കരിച്ചാറ സ്വാഗതവും മുഹമ്മദ് ത്വയ്യിബി റഹ്മാനി നന്ദിയും പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!