

കൊച്ചി: ‘എഡ്യൂക്കേഷന്‍ ലോണ്‍’, ‘സ്ത്രീ സ്ത്രീ’ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ആര്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത മാടന്‍ സിനിമ ദേശീയ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിലെ പുരസ്‌ക്കാരനേട്ടങ്ങളില്‍ ഹാഫ് സെഞ്ച്വറി തികച്ച് ജൈത്രയാത്ര തുടരുന്നു.

യു എസ്സില്‍ നടന്ന സ്റ്റാര്‍ ഹോളിവുഡ് അവാര്‍ഡ്‌സ് 2021 ഫിലിം ഫെസ്റ്റിവലില്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് ആര്‍ ശ്രീനിവാസനെ തേടിയെത്തിയതോടെയാണ് പുരസ്‌ക്കാരനേട്ടങ്ങളുടെ പട്ടികയില്‍ മാടന്‍ അര സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. യു എസ്സിനു പുറമെ ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നടന്ന ചലച്ചിത്ര മേളകളിലും ആര്‍ ശ്രീനിവാസന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡുകള്‍ കരസ്ഥമാക്കിയിരുന്നു.

നായകന്‍ കൊട്ടാരക്കര രാധാകൃഷ്ണന്‍, സ്‌ക്രിപ്റ്റ് റൈറ്റര്‍ അഖിലന്‍ ചക്രവര്‍ത്തി, മ്യൂസിക് ഡയറക്ടര്‍ രഞ്ജിനി സുധീരന്‍, എഡിറ്റര്‍ വിഷ്ണു കല്യാണി തുടങ്ങിയവര്‍ക്കും വിവിധ ചലച്ചിത്ര മേളകളില്‍ നിന്നും അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. ഉടന്‍ പ്രദര്‍ശനത്തിനെത്തുന്ന മാടന്റെ പി ആര്‍ ഒ അജയ് തുണ്ടത്തില്‍ ആണ്.

