ദുരൂഹതകളും നിഗൂഢതകളും നിറഞ്ഞ ‘കുറാത്ത്’ മോഷന്‍ പോസ്റ്റര്‍ പുറത്ത്

Web Desk
1 Min Read

കൊച്ചി: ബാബാ ഫിലിം കമ്പനിയുടെ ബാനറില്‍ ഹമദ് ബിന്‍ ബാബ നിര്‍മ്മിച്ച് നവാഗതനായ നിവിന്‍ ദാമോദരന്‍ സംവിധാനം ചെയ്യുന്ന ‘കുറാത്തി’ന്റെ ഒഫീഷ്യല്‍ മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി. ‘ഐ ആം ദി പോപ്പ്’ എന്ന ടാഗ് ലൈനില്‍ പുറത്തുവന്നിരിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ ഇതിനോടകം വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മലയാള സിനിമയില്‍ തീരെ കണ്ടുപരിചയമില്ലാത്ത ആന്റിക്രൈസ്റ്റ് കഥാപാശ്ചാത്തലത്തിലുള്ള ചിത്രം ആയിരിക്കുമെന്ന സൂചനയും പോസ്റ്ററില്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന മോഷന്‍ പോസ്റ്റര്‍ അത്തരം നിഗൂഢതകളെ ഊട്ടിയുറപ്പിക്കുന്നുണ്ട്.

city exchange


ഇരുട്ട് നിറഞ്ഞ മുറിയിലെ മേശക്കരുകില്‍ ടേബിള്‍ ലാംപ് വെളിച്ചത്തില്‍ ബൈബിളും കൊന്തയും നിയമപുസ്തകങ്ങളും നോക്കിയിരിക്കുന്ന പുറം തിരിഞ്ഞിരിക്കുന്ന മനുഷ്യനാണ് പോസ്റ്ററില്‍ ഉള്ളത്. പ്രേതകഥകളും ബ്ലാക്ക് മാജിക്കും ആസ്പദമാക്കി ഒരുപാട് ചിത്രങ്ങള്‍ എത്തിയിട്ടുണ്ടെങ്കിലും ആന്റിക്രൈസ്റ്റ് പ്രമേയമായി വന്ന ചിത്രങ്ങള്‍ വളരെ അപൂര്‍വമാണ്. അതുകൊണ്ട് തന്നെ പുതുമയുള്ള ഈ വിഷയത്തില്‍ വരുന്ന ചിത്രം പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവം തന്നെ ആയിരിക്കുമെന്ന് പ്രേക്ഷകര്‍ വിശ്വസിക്കുന്നു. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ താരനിര്‍ണ്ണയത്തിന് ശേഷം പുറത്ത് വിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു


രവിചന്ദ്രന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ത്രില്ലര്‍ പശ്ചാത്തലത്തിലുള്ള ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് നവാഗതനായ അജേഷ് സെബാസ്റ്റ്യന്‍ ആണ്. എന്‍ എം ബാദുഷയാണ് പ്രൊജക്ട് ഡിസൈനര്‍. എഡിറ്റര്‍: ഡിപിന്‍ ദിവാകരന്‍, സംഗീതം: പി എസ് ജയഹരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിച്ചാര്‍ഡ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: സഹസ് ബാല, കോസ്റ്റ്യൂം ഡിസൈനര്‍: അരുണ്‍ മനോഹര്‍, മേക്കപ്പ്: പി വി ശങ്കര്‍, ആക്ഷന്‍: മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: കെ ജെ വിനയന്‍, സ്റ്റില്‍സ്: ഹരി തിരുമല, ഡിസൈന്‍: സഹീര്‍ റഹ്മാന്‍, പി ആര്‍ ഓ: പി.ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: എം ആര്‍ പ്രൊഫഷണല്‍.

Share This Article
Leave a Comment
error: Content is protected !!