

പയ്യന്നൂര്‍: കേരളത്തിലെ മികച്ച വിദ്യാഭ്യാസ വിദഗ്ദര്‍ അടങ്ങുന്ന കോച്ച് ഇന്ത്യ സംഘം പയ്യന്നൂരിലെ ഉളിയത്ത് കടവിനു സമീപം സ്ഥിതി ചെയ്യുന്ന ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി (സി ബി എസ് ഇ) ഇംഗ്ലീഷ് മീഡിയം സ്്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി പദ്ധതികള്‍ക്ക് രുപം നല്‍കുന്നതിന്നുമായി സ്കൂള്‍ സന്ദര്‍ശിച്ചു. സംഘത്തില്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ നിസാം, ചെയര്മാന് അമീര്‍ അലി തയ്യില്‍, വൈസ് ചെയര്മാന് ഷാഹുല്‍ ഹമീദ് തങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.

ഐ എസ് ഡി മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ എഞ്ചിനീയര്‍ സി ഷൗക്കത്തലി, കെ പി മുഹമ്മദ് സഅദ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, ഹാജി എം കെ തയ്യില്‍ മുഹമ്മദ് ഫൈസല്‍, സ്കൂള്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടന അംഗങ്ങളായ ലുഖ്മാന്, സിദ്ദീഖ് അബ്ദുല്ല, ഡോ. സഫ്വാന്
തുടങ്ങിയവര്‍ ചേര്‍ന്നു. ഊഷ്മളമായ സ്വീകരണം നല്കി.

സ്കൂളില്‍ വിഭാവനം ചെയ്യാന്‍ ഉദ്ദേശിക്കുന്ന 2022-2025 വിഷന്‍ പദ്ധതിയെപറ്റി സംഘവുമായി ചര്‍ച്ച നടത്തി.

