

കൊച്ചി: സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ലെന, മീര നന്ദന്‍ ഗായത്രി അരുണ്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു ‘ലൗ ജിഹാദ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാഷ് മുഹമ്മദാണ്. കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന ചിത്രം പൂര്‍ണമായും ദുബായിലാണ് ചിത്രീകരിച്ചത്.

ദുബായില്‍ താമസിക്കുന്ന ഒരു
ഹിന്ദു- മുസ്‌ലിം കുടുംബങ്ങള്‍ക്കിടയില്‍ നടക്കുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളും രസകരമായ രീതിയില്‍ അവതരിപ്പിക്കുന്നതാണ് ലൗ ജിഹാദ്. നവാഗതരായ അമൃത, ജോസ് കുട്ടി, സുധീര്‍ പറവൂര്‍ എന്നിവരും ചിത്രത്തിലെ പ്രധാന വേഷങ്ങളിലെത്തുന്നു.

അലിഗ്രാറ്റോ സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഷീജ ബാഷ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- സന്തോഷ് കൃഷ്ണന്‍. തിരക്കഥ- ബാഷ് മുഹമ്മദ്, ശ്രീകുമാര്‍ അറക്കല്‍. ഛായാഗ്രഹണം- പ്രകാശ് വേലായുധന്‍, എഡിറ്റിങ്- മനോജ്, സംഗീതം- ഷാന്‍ റഹ്മാന്‍, ഗാനരചന- ഹരിനാരായണന്‍, സൗണ്ട് ഡിസൈന്‍- ശ്രീജേഷ് നായര്‍, ഗണേശ് മാരാര്‍. അസോസിയേറ്റ് ഡയറക്ടര്‍- പാര്‍ത്ഥന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജി കുറ്റിയാനി, ലൈന്‍ പ്രൊഡ്യൂസര്‍- ഹാരിസ് ദേശം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- റിന്നി ദിവാകര്‍, കോസ്റ്റ്യൂം- ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്- പ്രേംലാല്‍, വി എഫ് എക്‌സ്- കോക്കനട്ട് ബഞ്ച്, പി ആര്‍ ഒ- മഞ്ജു ഗോപിനാഥ്, വാഴൂര്‍ ജോസ്. ഡിസൈന്‍സ്- അബ്ദുള്‍ നാസര്‍. ചിത്രം 2022 മാര്‍ച്ചില്‍ തിയറ്ററുകളിലെത്തും.

