

ആലുവ: വര്‍ത്തമാനകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളും വര്‍ഗീയ കൊലപാതകങ്ങളും നിയന്ത്രിക്കാനാകാതെ ഭരണകൂടം പകച്ചു നില്ക്കുമ്പോള് കേരള ജനത ശക്തനായ ഭരണാധികാരി ലീഡര്‍ കെ കരുണാകരനെ സ്മരിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് ഡി സി സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ആലുവയില്‍ ഐ എന്‍ ടി യു സി റീജണല്‍ കമ്മറ്റി സംഘടിപ്പിച്ച ലീഡര്‍ കെ കരുണാകരന് അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഡര്‍ പുരസ്ക്കാരം ആലുവയിലെ പാലിയേറ്റീവ് പ്രവര്‍ത്തക സിനിമോള്‍ തങ്കച്ചന് ആലുവ എം എല്‍ എ അന്‍വര്‍ സാദത്ത് സമ്മാനിച്ചു. റീജണല്‍ പ്രസിഡന്റ് മുഹമ്മദ് സഹീര്‍ അധ്യക്ഷത വഹിച്ചു. കെ കെ ഇബ്രാഹിം, വി പി ജോര്‍ജ്, തോപ്പില്‍ അബു, എം ജെ ജോമി, ആനന്ദ് ജോര്‍ജ്, എച്ച് വില്‍ഫ്രഡ്, കെ എം കുഞ്ഞുമോൻ എടത്തല, ദാവൂദ് ഖാദര്‍, സിനിമോള്‍ തങ്കച്ചന്, ടി എസ് സാനു, എ സി എല്‍ദോ, പോളി ഫ്രാന്‍സിസ്, എം എം ഷിഹാബുദ്ദീന്, ഹസീന മുനീര്‍, ലീനാ ജോര്‍ജ്, സാജിതാ അബ്ബാസ്, എ എ മാഹിന്‍ എന്നിവര്‍ സംസാരിച്ചു.

കഴിഞ്ഞ ആഴ്ച നടക്കേണ്ടിയിരുന്ന പരിപാടി പി ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് നീട്ടിവെക്കുകയായിരുന്നു.
