ഞെട്ടിക്കുന്ന മേക്കിങ്ങുമായി മിസ്റ്ററി ത്രില്ലര്‍ ‘ആര്‍ ജെ മഡോണ’ ഒ ടി ടി റീലീസിനെത്തി

Web Desk
1 Min Read

കൊച്ചി: അമലേന്ദു കെ രാജ്, അനില്‍ ആന്റോ, ഷേര്‍ ഷാ ഷെരീഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ആര്‍ ജെ മഡോണ ഒ ടി ടി റീലീസ് ചെയ്തു. ഹിച്ച്‌കൊക്ക് എന്റര്‍ടൈന്മെന്റിന്റെ ബാനറില്‍ നവാഗതനായ ആനന്ദ് കൃഷ്ണ രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

city exchange

മേക്കിങ്ങിലെ വ്യത്യസ്തത കൊണ്ടും കഥപറച്ചിലിന്റെ രീതികൊണ്ടും ഇതിനകം തന്നെ സിനിമാസ്വാദകരുടെ ശ്രദ്ധ നേടാന്‍ ആര്‍ ജെ മഡോണക്ക് കഴിഞ്ഞിട്ടുണ്ട്. മേഘ്‌ന എന്ന റേഡിയോ ജോക്കി തനിക്കേറ്റവും പ്രിയപ്പെട്ട ആളോടൊപ്പം ഒരു ദിവസം ചിലവഴിക്കാന്‍ തീരുമാനിക്കുന്നതും എന്നാല്‍ തികച്ചും അപരിചിതമായ സ്ഥലത്തും വ്യക്തിയുടെയും മുമ്പില്‍ എത്തിച്ചേരുന്നതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.. ജിജോ ജേക്കബ്, നീലിന്‍ സാന്‍ഡ്ര, ജയ് വിഷ്ണു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

തിരക്കഥ എഡിറ്റിംഗ്- ആനന്ദ് കൃഷ്ണ രാജ്, ഛായാഗ്രഹണം- അഖില്‍ സേവ്യര്‍, മ്യൂസിക്- രമേശ് കൃഷ്ണന്‍ എം കെ, വരികള്‍- ഋഷികേശ് മുണ്ടാണി, ആര്‍ട്ട്- ഡാനി മുസിരിസ്, സൗണ്ട് ഡിസൈന്‍- ജസ്വിന്‍ മാത്യു ഫെലിക്‌സ്, മേക്കപ്പ്- മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ ഫ്രാന്‍സിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയരക്ടര്‍- നിരഞ്ജന്‍, ഡി ഐ- ലിജു പ്രഭാകര്‍, മിക്‌സ് എന്‍ജിനിയര്‍- ജിജുമോന്‍ ടി ബ്രൂസ്, വി എഫ് എക്സ്- മനോജ് മോഹനന്‍, പി ആര്‍ ഒ- പി ശിവപ്രസാദ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്- എം ആര്‍ പ്രൊഫഷണല്‍, ടൈറ്റില്‍- സനല്‍ പി കെ, ഡിസൈന്‍- ജോസഫ് പോള്‍സന്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!