പാരീസ് ഹൈപ്പര്‍മാര്‍ക്കറ്റ് മുന്‍തസ ഉദ്ഘാടനം 17ന്

Web Desk
2 Min Read

ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ പാരീസ് ഇന്റര്‍നാഷണലിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഫെബ്രുവരി 17ന് വ്യാഴാഴ്ച വൈകിട്ട് മൂന്നിന് ഉദ്ഘാടനം ചെയ്യുമെന്ന് ശര്‍ഖ് വില്ലേജ് ആന്റ് സ്പായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പാരീസ് ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഇസ്മായില്‍ ടി കെ അറിയിച്ചു. ഉദ്ഘാടന ചടങ്ങില്‍ ശൈഖ് അഹമ്മദ് അലി ബിന്‍ ഫാല നാസര്‍ അല്‍താനി മുഖ്യാതിഥിയായിരിക്കും. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.

city exchange

ഷോപ്പിംഗ് മേഖലയില്‍ നവ്യാനുഭവങ്ങള്‍ ഒരുക്കി ഗുണമേന്മയില്‍ ഉന്നത നിലവാരം പുര്‍ത്തുന്നതായിരിക്കും മുന്‍തസ ഇബ്‌നു സീന സ്ട്രീറ്റില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ്. 1985ല്‍ ബിസിനസ് രംഗത്ത് പ്രവേശിച്ച പാരീസ് ഗ്രൂപ്പ് നിലവില്‍ വ്യവസായ രംഗത്തെ നിരവധി മേഖലകളില്‍ വിജയത്തിന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. റിയല്‍ എസ്റ്റേറ്റ്, റസ്റ്റോറന്റ്, ബില്‍ഡിംഗ് മെറ്റീരിയല്‍സ്, ഹോള്‍സെയില്‍ ആന്റ് ഡിസ്ട്രിബ്യൂഷന്‍, റീട്ടയില്‍ തുടങ്ങിയ മേഖലകളില്‍ പാരീസ് പ്രവര്‍ത്തിക്കുന്നുണ്ട്. റീട്ടയില്‍ മേഖയില്‍ ചെറുതും വലുതുമായ അന്‍പതിലേറെ ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന പരിചയ സമ്പന്നത പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഉപഭോക്താക്കള്‍ക്ക് ഏറെ ഗുണം ചെയ്യും.

ചെറിയ ചെലവില്‍ മികച്ച ഷോപ്പിംഗ് സജ്ജീകരിക്കാന്‍ സാധിക്കുന്നതാണ് പാരീസിന്റെ ജൈത്രയാത്രയുടെ അടിസ്ഥാനം. മുന്‍തസയിലെ പാരീസ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഫാമിലി ഷോപ്പിംഗിന് ഏറ്റവും ആസ്വാദ്യകരമായ അനുഭവമാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ഗ്രോസറി, ഫുഡ്,സ നോണ്‍ ഫുഡ്, ഫ്രഷ് ഫ്രൂട്ട്‌സ്, വെജിറ്റബിള്‍, ഫ്രഷ് ഫിഷ്, മീറ്റ്, സലാഡ്, ഡെയ്‌ലി, ബ്രഡ് ആന്റ് ബേക്കറി, ഡയറി, ഫ്രോസണ്‍, ഫാഷന്‍, ഫുട്‌വെയര്‍, ലൈഫ് സ്റ്റൈല്‍, പെര്‍ഫ്യൂം, ടെക്‌നോളജി, ഹൗസ്‌ഹോള്‍ഡ്, സ്‌പോര്‍ട്‌സ്, ടോയ്‌സ്, സ്‌റ്റേഷനറി വിഭാഗങ്ങളിലായി ഒരു ലക്ഷത്തിലേറെ ഉത്പന്നങ്ങള്‍ ലഭ്യമായിരിക്കും. ഇതിന് പുറമേ മൊബൈല്‍, വാച്ച് കൗണ്ടറുകള്‍, കോസ്‌മെറ്റിക് കൗണ്ടറുകള്‍ തുടങ്ങിയവയും ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സജ്ജീകരിച്ചിട്ടുണ്ട്.

- Advertisement -
Ad image

ഉദ്ഘാടനത്തോടനുബന്ധിച്ച് ആകര്‍ഷകമായ സമ്മാനങ്ങളും പ്രമോഷനുകളും ഡിസ്‌കൗണ്ടുകളും ഉപയോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യം ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്പെടും.

വാര്‍ത്താ സമ്മേളനത്തില്‍ സി ഇ ഒ മുഹമ്മദ് ഇസ്മായില്‍, ഓപ്പറേഷന്‍സ് ഡയറക്ടര്‍ അഫ്‌സല്‍ കെ, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ ടി കെ, ഫിനാന്‍സ് മാനേജര്‍ ശംസുദ്ദീന്‍, ജനറല്‍ മാനേജര്‍ ഹാഷിം പി ബി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI

ഫേസ്ബുക്ക്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!