

റിയാദ്: സൗദി അറേബ്യയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ തുടര്‍ച്ചയായി കുറവ്. ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനകം 1793 പേര്‍ക്ക് പുതുതായി കോവിഡ് ബാധിക്കുകയും രണ്ടുപേര്‍ മരിക്കുകയും ചെയ്തു.

ഇതിനുമുമ്പ് ഏറ്റവും കൂടുതല്‍ രോഗികള്‍ രേഖപ്പെടുത്തിയത് ജനുവരി 19നായിരുന്നു. 5928 രോഗികളാണ് അന്നുണ്ടായിരുന്നത്. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കുറവാണുണ്ടായത്.

ഇതുവരെയായി 734,489 പേര്‍ക്ക് സൗദി അറേബ്യയില്‍ കോവിഡ് ബാധിക്കുകയും 8977 പേര്‍ മരിക്കുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനകം 3207 പേര്‍ രോഗമുക്തരായി. ഇതുവരെയായി 702,049 പേരാണ് രോഗമുക്തരായത്.

