അന്ത്യാഞ്ജലികള്‍ ഏറ്റുവാങ്ങി പി ടി

Web Desk
1 Min Read

തൊടുപുഴ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃക്കാക്കര എം എല്‍ എയുമായ പി ടി തോമസിന് ജന്മനാട് ഉപ്പുതോട് വിടനല്കി.ഇടുക്കി ഉപ്പുതോട്ടിലെ പി ടിയുടെ വസതിയില്‍ നാട്ടുകാരും പൊതുപ്രവര്‍ത്തകരും ബന്ധുക്കളുമടക്കം ആയിരങ്ങളാണ് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്. കമ്പംമെട്ട് ചെക്ക്പോസ്റ്റില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഇടുക്കി, പാലാ രൂപതാ ബിഷപ്പുമാര്‍ പി ടിക്ക് ആദരാജ്ഞലിയര്‍പ്പിച്ചു.

city exchange

രാവിലെ എട്ടു മണിയോടെ എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെക്കുമെന്നായിരുന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നതെങ്കിലും ആ സമയത്ത് തൊടുപുഴയിലാണ് അന്ത്യാഞ്ജലി നടന്നത്. തുടര്‍ന്ന് മൂവാറ്റുപുഴയിലും അന്ത്യാഞ്ജലിക്കു ശേഷമാണ് എറണാകുളത്ത് പാലാരിവട്ടത്തെ വീട്ടിലും എറണാകുളം ടൗണ്‍ഹാളിലും ഡി സി സി ഓഫിസിലും തൃക്കാക്കര കമ്യൂണിറ്റി ഹാളിലും പൊതുദര്‍ശനം നടത്തുക. വൈകിട്ട് അഞ്ചരയ്ക്കാണ് രവിപുരം ശ്മശാനത്തില്‍ സംസ്‌കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്.

രാവിലെ എട്ട് മണിയോടെയാണ് തൊടുപുഴ കോണ്‍ഗ്രസ് ഓഫിസായ രാജീവ് ഭവനില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിനെത്തിച്ചത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ എറണാകുളത്താണ് അന്തിമോപചാരം അര്‍പ്പിക്കുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!