

രാജ്‌കോട്ട്: എ കെ ടി കാമ്പസില്‍ നടക്കുന്ന എസ് എസ് എഫ് ദേശീയ സാഹിത്യോത്സവിന് പ്രൗഢമായ തുടക്കം. സാഹിത്യോത്സവിന്റെ ഉദ്ഘാടനം പ്രശസ്ത ഈജിപ്ഷ്യന്‍ കവിയും അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറുമായ ഡോ. ആലാ ജാനിബ് നിര്‍വ്വഹിച്ചു. പത്മശ്രീ ഡോ. ശഹാബുദ്ദീന്‍ റാത്തോഡ് മുഖ്യാതിഥിയായിരുന്നു.

കവി മനോഹര്‍ ത്രിവേദി, എഴുത്തുകാരന്‍ തുഷാര്‍ എം വ്യാസ്, എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി, ജനറല്‍ സെക്രട്ടറി നൗഷാദ് ആലം മിസ്ബാഹി ഒഡീഷ തുടങ്ങിയവര്‍ സംസാരിച്ചു.

മൂന്നു വിഭാഗങ്ങളിലായി അറുപത് ഇനങ്ങളില്‍ ഇരുപത്തിനാല് സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ദേശീയ സാഹിത്യോത്സവില്‍ മത്സരിക്കുന്നത്. ഹാജി ഇബ്രാഹിം തുര്‍ക്കി ബാപ്പു മഖാം സിയാറത്തിന് ശേഷം രാജ്‌കോട്ട് മുഫ്തി മുജാഹിദ് അലി ബാവപതാക ഉയര്‍ത്തിയതോടെയാണ് ദേശീയ സാഹിത്യോത്സവ് ആരംഭിച്ചത്.
ആത്മീയ മജ്‌ലിസ്, അക്കാദമിക് ചര്‍ച്ചകള്‍, സാഹിത്യ സംവാദങ്ങള്‍ തുടങ്ങിയവയും സാഹിത്യോത്സവിന്റെ ഭാഗമായി നടക്കുന്നുണ്ട്.
സാഹിത്യ അവാര്‍ഡ് ജേതാക്കള്‍, വിവിധ യൂണിവേഴ്‌സിറ്റികളിലെ പ്രൊഫസര്‍മാര്‍, റിസര്‍ച്ച് സ്‌കോളേഴ്‌സ്, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യോത്സവുകള്‍ പൂര്‍ത്തിയാക്കിയാണ് എസ് എസ് എഫിന്റെ പ്രഥമ ദേശീയ സാഹിത്യോത്സവ് നടക്കുന്നത്.
സമാപന സമ്മേളനം ഇന്ത്യന്‍ ഗ്രാന്റ്് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.

