മെട്രോയുടെ തകരാര്‍; വിജിലന്‍സ് അന്വേഷണം വേണമെന്ന് മുസ്‌ലിം ലീഗ്

Web Desk
1 Min Read

കൊച്ചി: മെട്രോ റെയിലിന്റെ പത്തടിപ്പാലത്തെ തൂണിളകിയ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കണമെന്നും മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നൂറു വര്‍ഷത്തെ ഗ്യാരണ്ടി അവകാശപ്പെട്ട് മെട്രോമാന്‍ ശ്രീധരന്‍ നിര്‍മ്മിച്ച മെട്രോ റെയിലിന് നാലു വര്‍ഷം പോലും പിന്നിടാന്‍ കഴിഞ്ഞില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി.

city exchange

പാലാരിവട്ടം പാലം നിര്‍മ്മിച്ച കരാര്‍ കമ്പനി, പാലത്തിന്റെ അപാകതകള്‍ സ്വന്തം ചെലവില്‍ പരിഹരിക്കാമെന്ന് പറഞ്ഞിട്ടും മെട്രോമാന്റെ വിദഗ്ദ ഉപദേശം അപ്പാടെ സ്വീകരിച്ച് പാലം പൊളിച്ചത് രാഷ്ട്രീയ നേട്ടം ഉണ്ടാക്കാന്‍ എല്‍ ഡി എഫും ബി ജെ പിയും ഒത്ത് കളിച്ചതാണെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു.

ജില്ലാ പ്രസിഡന്റ് കെ എം അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി പാറക്കാട്ട് ഹംസ, ട്രഷറര്‍ എന്‍ കെ നാസര്‍, വര്‍ക്കിംഗ് പ്രസിഡന്റ് വി ഇ അബ്ദുല്‍ ഗഫൂര്‍, ജില്ലാ ഭാരവാഹികളായ എന്‍ വി സി അഹമ്മദ്, പി കെ ജലീല്‍, എം യു ഇബ്രാഹിം, ടി എം അബ്ബാസ്, പി കെ മൊയ്തു, ഉസ്മാന്‍ തോലക്കര, കെ എച്ച് മുഹമ്മദ് കുഞ്ഞ്, പി എ മമ്മു, അഷറഫ് മൂപ്പന്‍, ഇ എം അബ്ദുല്‍ സലാം, കരീം പാടത്തിക്കര, പി എ അഹമ്മദ് കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!