

കൊച്ചി: ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും അന്താരാഷ്ട്ര വനിത ദിനമായ മാര്‍ച്ച് എട്ടിന് ചൊവ്വാഴ്ച് കൊച്ചി മെട്രോയില്് തികച്ചും സൗജന്യമായി യാത്ര ചെയ്യാം. ഏതു സ്റ്റേഷനുകളില്‍ നിന്ന് ഏതു സ്റ്റേഷനുകളിലേക്കും പരിധിയില്ലാത്ത സൗജന്യ യാത്രയാണ് അന്ന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വനിതാദിന ആഘോഷത്തിന്റെ ഭാഗമായി അന്ന് വിവിധ സ്റ്റേഷനുകളില്‍ വിപുലമായ പരിപാടികളാണ് സഘടിപ്പിച്ചിരിക്കുന്നത്.

ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനില്‍
രാവിലെ പത്തരയ്ക്ക് മെന്‍സ്ട്രുവല്‍ കപ്പ് ബോധവല്‍ക്കരണ പരിപാടിയും സൗജന്യ വിതരണവും ഉണ്ടാകും. എച്ച് എല്‍ എല്‍, ഐ ഒ സി എല്‍, കൊച്ചി മെട്രോ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള മെന്‍സ്ട്രുവല്‍ കപ്പ് സൗജന്യ വിതരണം. ഇടപ്പള്ളി, എം ജി റോഡ്, ആലുവ, കളമശ്ശേരി, ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, എറണാകുളം സൗത്ത്, വൈറ്റില സ്റ്റേഷനുകളില്‍ ഉണ്ടാകും.

ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് പത്തടിപ്പാലത്തുനിന്ന് ജെ എല്‍ എന്‍ സ്റ്റേഷനിലേക്ക് ബ്രേക്ക് ദി ബയാസ് വിമെന്‍ സൈക്ലത്തോണ്‍. വൈകിട്ട് നാലരയ്ക്ക് കലൂര്‍ സ്റ്റേഷനില്‍ ഫ്ളാഷ് മോബും ഫാഷന്‍ ഷോയും. മൂന്ന് മണി മുതല്‍ ആലുവ സ്റ്റേഷനില്‍ സംഗീത വിരുന്നും മോഹിനിയാട്ടവും. നാല് മണിമുതല്‍ ഇടപ്പള്ളി സ്റ്റേഷനിലും അഞ്ചര മുതല്‍ ആലുവ സ്റ്റേഷനിലും കളരിപ്പയറ്റ്. നാലരയ്ക്ക് ഏറ്റവും കൂടുതല്‍ മെട്രോ യാത്ര നടത്തിയ വനിതയ്ക്കുള്ള സമ്മാന വിതരണം. അഞ്ച് മണിക്ക് കടവന്ത്ര സ്റ്റേഷനില്‍ എസ് ബി ഒ എ സ്കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന തെരുവ് നാടകവും നൃത്താവതരണവും.
അഞ്ചരയ്ക്ക് ജോസ് ജംഗ്ഷനില്‍ കൊച്ചി മെട്രോയുടെ ആഭിമുഖ്യത്തില്‍ വനിതാദിന സാംസ്കാരിക പരിപാടി. ക്യൂട്ട് ബേബി ഗേള്‍ മല്‍സരം. മ്യൂസിക്കല്‍ ചെയര്‍ മല്‍സരം. സെന്റ് തെരേസാസ് കോളെജ് വിദ്യാര്‍ഥിനികളുടെ മ്യൂസിക് ബാന്‍ഡ്. രാവിലെ പത്തരയ്ക്ക് കെ എം ആര് എല്‍ വനിത ജീവനക്കാര്‍ക്കായി ആയുര്‍വേദ ചികില്‍സാവിധികളെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്.

