

കൊച്ചി: ഇര്‍ഷാദ്, രണ്‍ജി പണിക്കര്‍, ഡോണി ഡാര്‍വിന്‍, ലെന, എം എ നിഷാദ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ‘ടു മെന്‍’ വിജയകരമായി പ്രദര്‍ശനം തുടരുന്നു.

മലയാളസിനിമയില്‍ ഗള്‍ഫ് പശ്ചാത്തലത്തില്‍ കഥപറയുന്ന റോഡ് മൂവിയാണ് ടു മെന്‍. വിജനമായ മരുഭൂമിയുടെ പശ്ചാത്തലത്തില്‍ അപരിചിതരായ രണ്ടുപേര്‍ നടത്തുന്ന യാത്രയും അതിലുണ്ടാകുന്ന ഉദ്വേഗം നിറഞ്ഞ മുഹൂര്‍ത്തങ്ങളുമാണ് ഈ ചിത്രത്തെ വേറിട്ടതാക്കുന്നത്. ചിത്രത്തിലെ 90 ശതമാനവും യു എ ഇയിലാണ് ചിത്രീകരിച്ചത്. കെ. സതീഷ് കഥയെഴുതി സംവിധാനം ചെയ്ത ഈ സിനിമ നിര്‍മിച്ചത് ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ആണ്. തിരക്കഥയും സംഭാഷണവും മുഹമ്മദ് വെമ്പായം. കലാ സംവിധായകനും പ്രൊജക്ട് ഡിസൈനറും ജോയല്‍ ജോര്‍ജാണ്.


ടു മെന്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഡാനി ഡാര്‍വിനും ജോയലും ചേര്‍ന്ന് ചേര്‍ന്ന് രാസ്ത എന്റര്‍ടൈന്‍മെന്റ് എന്നൊരു ബാനര്‍ തുടങ്ങിയിരുന്നു. മെല്‍വിന്‍ ജി ബാബു സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തന്റെ പ്രീ പ്രോഡക്ഷനുമായിരിക്കുമ്പോളാണ് ഡി ഗ്രൂപ്പ് നിര്‍മിക്കുന്ന ‘ടു മെന്‍’ല്‍ പ്രൊജക്ട് ഡിസൈനറും ആര്‍ട്ട് ഡയറക്ടറും ആയി ജോയിന്‍ ചെയുന്നത്.
ടു മെന്‍ എന്ന സിനിമയെപ്പറ്റി നല്ല ആത്മവിശ്വാസമുണ്ട് ജോയലിന്. പൂര്‍ണ്ണമായും വിദേശത്ത് ചിത്രീകരിച്ചതിനാല്‍ ചിത്രീകരണ സമയത്ത് പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. കഥാപാത്രങ്ങള്‍ക്കായി വാഹനങ്ങള്‍ തെരഞ്ഞെടുക്കുന്നത് മുതല്‍ ഒരു തോക്ക് സംഘടിപ്പിക്കാന്‍ വരെ അവര്‍ വല്ലാതെ കഷ്ടപ്പെടുകയുണ്ടായി. അവസാനം ഷാര്‍ജ ഷൂട്ടിംഗ് ക്ലബ്ബില്‍ നിന്നാണ് ഗണ്‍ കിട്ടിയത്. പുറമെയുള്ള ചിത്രീകരണം ആയത് കൊണ്ട് തന്നെ പല ഫെസിലിറ്റികളും ലഭിക്കാന്‍ വലിയ പാടായിരുന്നു. നാടിനെ അപേക്ഷിച്ചു വിദേശത്തു സിനിമാ ചിത്രീകരണം വളരെ പ്രയാസമാണെന്ന് ജോയല്‍ പറയുന്നു. എങ്കിലും ഓരോ കലാകാരന്മാരും അവരുടെ കഴിവിന്റെ പരമാവധി ഈ ചിത്രത്തിനുവേണ്ടി മാറ്റിവച്ചു.

ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്ന മികച്ച പ്രതികരണങ്ങളില്‍ സന്തോഷവാനാണ് ജോയല്‍ ഇപ്പോള്‍.
സംവിധായകന്‍ ആകാന്‍ ആഗ്രഹമുള്ള ഒരു ചെറുപ്പക്കാരന്‍ പ്രൊഡക്ഷന്‍ മേഖലയിലും അഭിനയ മേഖലയിലും ആര്‍ട്ട് മേഖലയിലും എല്ലാം ഓടി നടക്കുന്നത് കാണുമ്പോള്‍ സിനിമ ഒരു ദിവസം അയാള്‍ക്കു മുന്നില്‍ മുട്ട്കുത്തും എന്ന് പ്രതീക്ഷിക്കാം. അങ്ങനെ സിനിമ സ്വപ്നം കാണുന്ന ചെറുപ്പക്കാരുടെ ഒരു ആഗ്രഹപൂര്‍ത്തികരണമാണ് ടു മെന്‍ എന്ന ഈ സിനിമ.
ആഗസ്ത് അഞ്ചിന ടു മെന്‍ തിയേറ്ററില്‍ റിലീസിന് എത്തിയപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് കേരളക്കര കൊടുത്തത് നിരാശപ്പെടുത്താത്ത വരവേല്‍പ്പാണ്. എന്നാലും ഇന്ന് സിനിമ ലോകം നേരിടുന്ന വെല്ലുവിളി തിയേറ്ററുകളിലേക്ക് എത്താന്‍ മടി കാണിക്കുന്ന പ്രേക്ഷകര്‍ ആണ്. ആഗ്രഹങ്ങളും കഴിവും കൂട്ടിച്ചേര്‍ത്തു നമ്മുടെ നാട്ടില്‍ റിലീസ് ആകുന്ന ഓരോ ചിത്രത്തിനും അര്‍ഹിക്കുന്ന വരവേല്‍പ് കൊടുക്കേണ്ടത് മലയാളി പ്രേക്ഷകന്റെ ചുമതലയാണെന്ന് ജോയല്‍ അഭിപ്രായപ്പെട്ടു..
സ്വന്തമായി സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് ജോയല്‍ ഇപ്പോള്‍. മെല്‍വിന്‍ ജി ബാബു ഉള്‍പ്പടെ മലയാളത്തിലെ ഏറ്റവും മികച്ച ക്രിയേറ്റേഴ്‌സ് അണി നിരക്കുന്ന ചിത്രം ഉടന്‍ പ്രതീക്ഷിക്കാം. സിനിമ ലോകം അല്ലാതെ മീഡിയ ഗോഡ് എന്ന അഡ്വെര്‍ടൈസിങ് കമ്പനിയും മറ്റൊരു ഐ ടി കമ്പനിയും നടത്തിക്കൊണ്ട് പോകുന്നു. ജോയല്‍ നിര്‍മിക്കുന്ന ‘ഫിഫത് സീസണ്‍’ എന്ന ഒരു ഓഫ് ബീറ്റ് ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണ്.

