അവാര്‍ഡുകളില്‍ സെഞ്ച്വറി തികച്ച് മാടന്‍

Web Desk
1 Min Read

കൊച്ചി: ദേശീയ അന്താരാഷ്ട്ര മേളകളില്‍ നിന്നും നൂറിലധികം പുരസ്‌ക്കാരങ്ങള്‍ നേടി ‘മാടന്‍’ ആഗോളശ്രദ്ധ നേടുന്നു. ദക്ഷിണ കൊറിയയില്‍ നടന്ന ചലച്ചിത്ര മേളയില്‍ സംവിധായകന്‍ ആര്‍ ശ്രീനിവാസന്‍ മികച്ച സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയാണ് മാടന്‍ പുരസ്‌ക്കാരപ്പട്ടിക സെഞ്ച്വറിയിലെത്തിച്ചത്.

city exchange

പ്രേക്ഷക ശ്രദ്ധേയങ്ങളായിരുന്ന എഡ്യുക്കേഷന്‍ ലോണ്‍, സ്ത്രീ സ്ത്രീ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ആര്‍ ശ്രീനിവാസന്‍. വിശ്വാസവും അന്ധവിശ്വാസവും കൂടിക്കലര്‍ന്ന കുടുംബത്തില്‍ വളരുന്ന കുട്ടികളുടെ മാനസികാവസ്ഥയും അവര്‍ നേരിടുന്ന വിപത്തുകളുമാണ് മാടന്‍ സിനിമയുടെ ഇതിവൃത്തം. കൊട്ടാരക്കര രാധാകൃഷ്ണന്‍, ഹര്‍ഷിത നായര്‍ ആര്‍ എസ്, മിലന്‍, മിഥുന്‍ മുരളി, സനേഷ് വി, അനാമിക തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശ്രീജിത്ത് സിനിമാസിന്റെ ബാനറിലൊരുക്കിയ ചിത്രത്തിന്റെ ഹൈലൈറ്റ് രഞ്ജിനി സുധീരന്‍ ഈണമിട്ട ഗാനങ്ങളാണ്. തിരക്കഥ ഒരുക്കിയത് അഖിലന്‍ ചക്രവര്‍ത്തിയും എഡിറ്റിംഗ് വിഷ്ണു കല്യാണിയുമാണ്. ഛായാഗ്രഹണം- കിഷോര്‍ലാല്‍, എഫക്ട്‌സ്- വിപിന്‍ എം ശ്രീ, പി ആര്‍ ഒ- അജയ് തുണ്ടത്തില്‍. ഒക്ടോബറില്‍ മാടന്‍ പ്രദര്‍ശനത്തിനെത്തും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!