സാല്‍മണ്‍ ത്രി ഡി പാന്‍ ഇന്ത്യന്‍ ചിത്രത്തിന്റെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കി

Web Desk
2 Min Read

കൊച്ചി: പാന്‍ ഇന്ത്യന്‍ ത്രി ഡി ചിത്രം സാല്‍മണിന്റെ ആദ്യ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കാല്‍ ഭൈരവിയായി രംഗത്തെത്തുന്ന നേഹ സക്‌സേനയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അശ്വിന് കൈമാറി റോബിന്‍സണ്‍ പോളാണ് പ്രകാശനം നിര്‍വഹിച്ചത്. ഇന്‍സ്‌പെയര്‍ ഇവ ഇവന്റ്‌സ് സംഘടിപ്പിച്ച കുട്ടികളുടെ സൗന്ദര്യ മത്സരം സുന്ദരിക്കുട്ടി സീസണ്‍ 3യില്‍ കൊച്ചി മാരിയറ്റ് ഹോട്ടലിലായിരുന്നു പ്രകാശന ചടങ്ങ്.

city exchange

മുന്‍ ഡി ജി പിയും കൊച്ചി മെട്രോ എം ഡിയുമായ ലോക്‌നാഥ് ബെഹ്‌റ നേഹ സക്‌സനേയ്ക്ക് മെമന്റോ കൈമാറി. ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിംഗ് മാനേജിംഗ് സ്വരാജ്, പ്രശസ്ത ഫാഷന്‍ കൊറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസ്, സാല്‍മണ്‍ ത്രി ഡി സംവിധായകന്‍ ഷലീല്‍ കല്ലൂര്‍, ചലച്ചിത്ര സംവിധായകരായ സലാം ബാപ്പു, കെ ജി വിജയകുമാര്‍, വിജേഷ് മണി, സജി ലൂക്കോസ്, നടനും സംവിധായകനുമായ ആയില്ല്യന്‍ കരുണാകരന്‍, ചലച്ചിത്ര താരം രുദ്രാ, മോട്ടിവേറ്റര്‍ ലൈഫ് സ്റ്റൈല്‍ കോച്ച് ഡോ. ലിസ്സി ഷാജഹാന്‍, പേഴ്‌സണാലിറ്റിട്രെയിനര്‍ പ്രിയ ശിവദാസ്, ഫാഷന്‍ ഡിസൈനര്‍ അഫ്രോസ് ഖാന്‍, ഇലക്ട്രോ ഗ്രീന്‍ മോട്ടോഴ്‌സ് എം ഡി എ ടി അന്‍വര്‍, ചുങ്കത്ത് ജ്വല്ലറി എം ഡി രാജീവ് പോള്‍, ദുബായ് സജാസ് ബോട്ടിക് എം ഡി സജീന സലിം, കെ സി ബി എല്‍ ഡയറക്ടര്‍ ഷുക്കൂര്‍ കോലിക്കാരന്‍, പറക്കാട്ട് ജ്വല്ലറി എം ഡി പ്രീതി, തമ്പുരാന്‍ ചിട്ടീസ് എം ഡി ഡോ. വിജയകുമാര്‍, ലൈവ് ടി വി എം ഡി അഷറഫ് തുടങ്ങി ഫാഷന്‍ സിനിമ, ടെലിവിഷന്‍ രംഗത്തെ പ്രഗത്ഭര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഏഴ് ഭാഷകളിലായി പുറത്തിറങ്ങുന്ന സാല്‍മണ്‍ ത്രി ഡിയുടെ ചിത്രീകരണം പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഫൈനല്‍ അഡ്‌മോക്‌സ് മിക്‌സിംഗ് നടക്കുന്ന സാല്‍മണിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുംബൈ, ചെന്നൈ, കേരളം എന്നിവിടങ്ങളിലാണ് നടന്നത്. സാല്‍മണിലെ പുറത്തിറങ്ങിയ ഗാനം കാതലന്‍ കവിതൈയേ ഇതിനകം ഒന്നരക്കോടിയോളം പേരാണ് യൂട്യൂബില്‍ കണ്ടത്. ട്രെന്‍ഡിംഗായ ഗാനം റീല്‍സില്‍ ആറ് ലക്ഷത്തോളം പേരാണ് ഇതിനകം ചെയ്തത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!