

ദോഹ: ഇന്ത്യന്‍ രൂപയ്ക്കെതിരെ ഖത്തര്‍ റിയാലിന്റെ മൂല്യത്തില്‍ വര്‍ധനവ്. കഴിഞ്ഞ ദിവസം 21.82 രൂപയായിരുന്നു റിയാലിനുണ്ടായിരുന്നത്. ഇന്നത് 22 രൂപയായി വര്‍ധിച്ചു. കഴിഞ്ഞ വ്യാഴാഴ്ച 21.72 രൂപായിരുന്നത് 21.80 രൂപയിലേക്ക് വര്‍ധിച്ചിരുന്നെങ്കിലും പിന്നീടത് 21.77 രൂപയിലേക്ക് താഴുകയും 21.82 രൂപയിലേക്ക് ഉയരുകയും ചെയ്തതാണ് ഇന്ന് റെക്കോര്‍ഡ് വര്‍ധനവിലെത്തിയത്.

