
ആലുവ: പെന്‍ഷന്‍കാര്‍ക്ക് ഉപകാരമില്ലാത്ത രീതിയില്‍ മെഡിസെപ്പ് പദ്ധതി വികലമായി നടപ്പാക്കുന്ന പിണറായി സര്‍ക്കാരിനെതിരെ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ നവംബര്‍ ഒന്നിന് കേരളത്തിലെ മുഴുവന്‍ ട്രഷറികള്‍ക്കു മുന്നിലും കരിദിനമായി ആചരിച്ച് പ്രതിഷേധിക്കുന്നു. പെന്‍ഷന്‍കാര്‍ക്ക് കിട്ടുവാനുള്ള നാല് ഗഡു (11 ശതമാനം) ക്ഷാമാശ്വാസം നല്‍കാതെയും 11-ാം ശമ്പള കമ്മീഷന്‍ കുടിശ്ശിക നല്‍കാതെയും മുന്നോട്ട് പോകുന്ന ഇടതു സര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടു പോകുവാന്‍ എറണാകുളം അധ്യാപക ഭവനില്‍ ചേര്‍ന്ന സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടറിയേറ്റ് അംഗങ്ങളുടെയും യോഗം തീരുമാനമെടുത്തു.

2023 ജനുവരി 17, 18, 19 തിയ്യതികളില്‍ കോഴിക്കോട് സംസ്ഥാന സമ്മേളനം നടത്തുവാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ ആര്‍ കുറുപ്പ് അധ്യക്ഷത വഹിച്ചു. എം പി വേലായുധന്‍, പരമേശ്വരന്‍ നായര്‍, കെ വി മുരളി, ബാബു രാജേന്ദ്രന്‍, ഗോപാലകൃഷ്ണന്‍ നായര്‍, നസീം ബീവി, നദിറ സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
