
കൊച്ചി: വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്’ എന്ന ചിത്രത്തിലെ പുതിയ ലിറിക്കല്‍ ഗാനം റിലീസ് ചെയ്തു. പ്രശസ്ത പിന്നണി ഗായകന് ഡോ. ജാസി ഗിഫ്റ്റും സംഗീത സംവിധായകന് യൂനുസിയോയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

‘കൊടി കൊടി’ എന്ന രീതിയില്‍ ആരംഭിക്കുന്ന ഗാനം പാശ്ചാത്യ ശൈലിയിലുള്ള റോക്ക് മ്യൂസിക് രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. നാട്ടിലെ പാര്‍ട്ടി രീതിയില്‍ പറയുന്ന പല ഇന്റേണല്‍ പൊളിറ്റിക്സിനെ എടുത്തുപറയുന്നു രീതിയിലാണ് അവതരണ ശൈലി.

ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നിവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കേറ്റാണ് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍, ടീസര്‍ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുല്‍ഫി ഭൂട്ടോയാണ് നിര്‍വഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവര്‍ ആണ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിര്‍വഹിക്കുന്നത്. നടന് സിദ്ദിക്ക്, ഡോ. ജാസ്സി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത് എന്നിവരും ചിത്രത്തില്‍ ആലപിച്ചിരിക്കുന്നു.
കലാസംവിധാനം: സന്തോഷ് കൊയിലൂര്‍, ചമയം: മനോജ് അങ്കമാലി, വസ്ത്രാലങ്കാരം: നൗഷാദ് മമ്മി, നൃത്തം: ശ്യാംജിത്- രസന്ത്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സന്തോഷ് ചെറുപൊയ്ക, സംഘട്ടനം: റോബിന്‍ജാ, ശബ്ദമിശ്രണം: ജെസ്വിന് ഫെലിക്സ്, അസോസിയേറ്റ് ഡയറക്ടര്‍: ആസിഫ്, പ്രൊഡക്ഷന്‍ ഡിസൈനര്‍: ഷംസി ഷെമീര്‍, സ്റ്റില്‍സ്: നജീബ്- നിഷാബ്- ജോബിന്, ഡിസൈന്‍സ്: രാഹുല്‍ രാജ്, പി ആര് ഒ: പി ശിവപ്രസാദ്.

