കുടുംബ സദസ്സുകള്‍ക്ക് വീണ്ടുമൊരു പോലീസ് സ്റ്റോറി; ‘കാക്കിപ്പട’ ഫസ്റ്റ് ലുക്ക് മമ്മൂട്ടി റിലീസ് ചെയ്തു

Web Desk
1 Min Read

കൊച്ചി: സമകാലിക വിഷയങ്ങളുമായി ബന്ധമുള്ള ഷെബി ചൗഘടിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാക്കിപ്പട’ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി റിലീസ് ചെയ്തു.

city exchange

സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് പ്രസിദ്ധീകരിക്കപ്പെട്ട ചില വാര്‍ത്തകളുമായി അടുത്ത ബന്ധമുള്ള കഥയാണിതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ശരിക്കും സംഭവിച്ചതിനെക്കാള്‍ ഒരു പടി മുകളിലുള്ള കാര്യങ്ങളാണ് സിനിമയില്‍ ഉള്ളതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ഷെബി ചൗക്കട്ട് അഭിപ്രായപ്പെട്ടു. പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് ‘കാക്കിപ്പട’.

എസ് വി പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഷെജി വലിയകത്ത് ആണ് പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ‘കാക്കിപ്പട’ നിര്‍മ്മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. പോലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടും ഉള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമയാണ് ‘കാക്കിപ്പട’. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടികൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി കുറ്റവാളിയില്‍ നിന്ന് പോലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരം ആണ് ഈ സിനിമ പറയുന്നത്.

- Advertisement -
Ad image

ഡിലെ ഇന്‍ ജസ്റ്റിസ്, ഈസ് ഇന്‍ജസ്റ്റിസ് എന്ന ടാഗ് ലൈനിലൂടെ ചിത്രത്തിന്റെ ആശയവും വ്യക്തമാണ്. കാക്കിപ്പടയില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്, സംഗീതം- ജാസി ഗിഫ്റ്റ്. പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണവും ബാബു രത്‌നം എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് രംഗന്‍, കോസ്റ്റ്യും ഡിസൈന്‍- ഷിബു പരമേശ്വരന്‍, നിശ്ചല ഛായാഗ്രഹണം- അജി മസ്‌ക്കറ്റ്, നിര്‍മ്മാണ നിര്‍വ്വഹണം- എസ് മുരുകന്‍.

Share This Article
Leave a Comment
error: Content is protected !!