

കോഴിക്കോട്: ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനം 13ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷം ‘ആയുര്‍ശതം 22’ ശ്രീനാരായണ സെന്റിനറി ഹാളില്‍ വൈകുന്നേരം നാലരയ്ക്ക്‌ന് ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള ഉദ്ഘാടനം ചെയ്യും.

മേയര്‍ ഡോ. ബീന ഫിലിപ്പ് അധ്യക്ഷയാവും. സാഹിത്യകാരന്‍ ടി പത്മനാഭന്‍ അനുഗ്രഹ പ്രഭാഷണം നടത്തും. എം കെ രാഘവന്‍ എം പി വിശിഷ്്ടാതിഥിയായിരിക്കും. തോട്ടത്തില്‍ രവീന്ദ്രന്‍ എം എല്‍ മുഖ്യപ്രഭാഷണം നടത്തും. ആര്യവൈദ്യ വിലാസിനി വൈദ്യശാലയുടെ കോസ്മെറ്റിക്സ് ബ്രാന്റായ ഗ്ലോവേദയുടെ ലോഗോ പ്രകാശനം നോര്‍ക്ക ഡയറക്ടറും എസെന്‍ ന്യൂട്രീഷന്‍ (യു എസ് എ) സി എം ഡിയുമായ ഡോ. മാധവന്‍ അനിരുദ്ധന്‍ നിര്‍വഹിക്കും.

കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ഡോ. പി എം വാര്യര്‍, മാതൃഭൂമി ചെയര്‍മാനും മാനേജിങ് എഡിറ്ററുമായ പി വി ചന്ദ്രന്‍, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. അജിത്ത് കുമാര്‍ കെ സി, ആയുര്‍വേദ മെഡിക്കല്‍ മാനുഫാക്ചേഴ്സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി ഡോ. ഡി രാമനാഥന്‍ എന്നിവര്‍ പങ്കെടുക്കും. ആര്യവൈദ്യ വിലാസിനി വൈദ്യശാല മാനേജിങ് ഡയറക്ടര്‍ ഡോ. മനോജ് കാളൂര്‍ സ്വാഗതവും ഓര്‍ഗനൈസിങ് കമ്മിറ്റി ജനറല്‍ കവീനര്‍ ടി വേലായുധന്‍ നന്ദിയും പറയും.
ഉദ്ഘാടന ചടങ്ങിനു മുന്‍പ് ഉച്ചയ്ക്ക് 2.15ന് ആയുര്‍വേദത്തിലെ ശാസ്ത്രീയ വശങ്ങള്‍ ചര്‍ച്ചചെയ്യുന്ന ”ആയുര്‍ ശാസ്ത്രം 22” നടക്കും. ‘റീ ഇമാജിനിങ് റിസര്‍ച്ച് ഇന്‍ ആയുര്‍വേദ’ എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ച മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഡോ. മധു കെ പി ആമുഖ പ്രസംഗം നടത്തും.
ആയുര്‍വേദ രംഗത്തെ പുതിയ ഗവേഷണങ്ങള്‍, സൗജന്യ മെഡിക്കല്‍ ക്യാംപുകള്‍, ജീവിത ശൈലിയും ചര്യയും, പകര്‍ച്ചവ്യാധികള്‍ എങ്ങിനെ പ്രതിരോധിക്കാം എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍, ലഹരി വിഴുങ്ങുന്ന യുവത്വത്തിനായുള്ള ബോധവത്ക്കരണ ക്യാംപുകള്‍ എന്നിവ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തും.
വാര്‍ത്താ സമ്മേളനത്തില്‍ ടി വേലായുധന്‍, എന്‍ സുഭാഷ് ബാബു, എ സജീവന്‍, കമാല്‍ വരദൂര്‍, ഫിറോസ് ഖാന്‍, മനോജ് കാളൂര്‍, അഡ്വ. എം രാജന്‍ പങ്കെടുത്തു.

