ഷമീര്‍ ഒരുക്കുന്ന ‘ഒരു ജാതി മനുഷ്യന്‍’ ഡിസംബര്‍ 2ന് തിയേറ്ററില്‍

Web Desk
1 Min Read

കൊച്ചി: വേ ടൂ ഫിലിംസ് എന്റര്‍ടൈന്‍മെന്റ്‌സ്‌ന്റെ ബാനറില്‍ കെ ഷെമീര്‍ തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്ന ‘ഒരു ജാതി മനുഷ്യന്‍’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഡിസംബര്‍ രണ്ടിന് തിയേറ്റര്‍ റിലീസായാണ് ചിത്രം എത്തുന്നത്. മലയാളത്തിലെ കരുത്തുറ്റ അഭിനേതാക്കളോടൊപ്പം പുതുമുഖ താരങ്ങളും അണിനിരക്കുന്ന’ഒരു ജാതി മനുഷ്യന്‍’ എന്ന സിനിമ ടൈറ്റില്‍ സൂചിപ്പിക്കുന്ന പോലെ തന്നെ സമൂഹത്തിലെ മാറ്റങ്ങള്‍ യുവതലമുറയില്‍ പല രീതിയിലും മാറ്റം വരുത്തുന്നു എന്ന ആശയമാണ് സിനിമയിലൂടെ പറയുക.

city exchange

ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ് എന്നിവരോടൊപ്പം ഒരുപിടി പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. റിലീസിന് തയ്യാറെടുത്തിരിക്കുന്ന ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍, ടീസര്‍, ഗാനങ്ങള്‍ എന്നിവ ഇതിനോടകം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ് തുടങ്ങിയവ സുല്‍ഫി ഭൂട്ടോയാണ് നിര്‍വഹിച്ചത്. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവരാണ് ഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് യുനസീയോ ആണ് നിര്‍വഹിക്കുന്നത്. നടന്‍ സിദ്ദിക്ക്, ഡോ. ജാസി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത് എന്നിവരും ചിത്രത്തില്‍ ആലപിച്ചിരിക്കുന്നു. പി ആര്‍ ഒ: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!