

കണ്ണൂര്‍: ഹിസ്റ്ററി ടിവി18 സി ബി എസ് ഇ ഹെറിറ്റേജ് ഇന്ത്യ ക്വിസ് 2022-ന്റെ കാലന്തോട് എം ഇ എസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂളിന് നടന്ന റീജിയണല്‍ റൗണ്ടില്‍ കണ്ണൂരിലെ ചിന്മയ വിദ്യാലയ ജേതാക്കളായി. ഗൗതം ദിനേശന് സി, അഭിജയ് കുട്ടാശ്ശേരി, റഹ്മാന് എം എന്നിവരടങ്ങിയ ചിന്മയയുടെ ടീം ഇതോടെ ദേശീയ സെമി ഫൈനലില്‍ പങ്കെടുക്കാനുള്ള യോഗ്യത നേടി.

സി ബി എസ് ഇ സ്കൂളുകളെ പങ്കെടുപ്പിച്ച് രാജ്യമെമ്പാടുമായി നടക്കുന്ന ഹെറിറ്റേജ് ഇന്ത്യാ ക്വിസ് മത്സരത്തിന്റെ കേരളത്തിലെ പ്രാഥമിക എലിമിനേഷന് റൗണ്ടുകളില്‍ 8049-ലധികം വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. തുടര്‍ന്ന് നടന്ന റീജിയണല്‍ റൗണ്ടുകളില്‍ 30 സ്കൂളുകളില്‍ നിന്നുള്ള 90 വിദ്യാര്‍ഥികളും മാറ്റുരച്ചു. സ്നേഹജ് എസ് ആയിരുന്നു ക്വിസ്മാസ്റ്റര്‍. 16 സോണുകളായി തിരിച്ചാണ് ആദ്യഘട്ട മത്സരങ്ങള്‍ നടന്നത്. 2683 സി ബി എസ് ഇ സ്കൂളുകള്‍ പങ്കെടുത്തു.
