

അങ്കമാലി: ലഹരിയുടെ ഉപയോഗം ഭീകരമായി വര്‍ധിക്കുകയും സ്‌കൂള്‍ വിദ്യാര്‍ഥികളെപ്പോലും കാരിയര്‍മാരാക്കി വിതരണം വ്യാപിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇതിനെതിരെ പൊതുസമൂഹം നിതാന്ത ജാഗ്രതയോടെ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ല സെക്രട്ടറി സി എസ് സിദ്ദീക്ക് പറഞ്ഞു. കേരള അറബിക് ടീ ച്ചേഴ് ഫെഡറേഷന്‍ അങ്കമാലി ഉപജില്ലാ കണ്‍വെന്‍ഷന്‍ ഉദ്്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധാര്‍മ്മിക വിദ്യാഭ്യാസം സമൂഹ നന്മക്ക് എന്ന പ്രമേയവുമായി ഫെബ്രുവരി 2, 3, 4 തിയ്യതികളില്‍ ചാവക്കാട് നടക്കുന്ന സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ യോഗം ആസൂത്രണം ചെയ്തു. ഭാരവാഹികളായി ടി ഇ ഉമറുല്‍ ഫാറൂഖ് (പ്രസി), കെ എ മുഹമ്മദ് സാലിം (സെക്ര), എം നൗഫല്‍ (ട്രഷ) എന്നിവരെ തെരെഞ്ഞുടുത്തു.
