അറബി സാംസ്‌കാരിക മുന്നേറ്റത്തിന് മുന്നില്‍ നില്‍ക്കുന്ന ഭാഷ: എം ഒ ജോണ്‍

Web Desk
1 Min Read

ആലുവ: മാനവീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും സാംസ്‌കാരിക മൂന്നേറ്റത്തിന് മുന്നില്‍ നില്‍ക്കുന്നതുമായ ഭാഷയാണ് അറബിയെന്ന് ആലുവ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം ഒ ജോണ്‍ അഭിപ്രായപ്പെട്ടു. കേരള അറബിക് മുന്‍ഷീസ് അസോസിയേഷന്‍ ആലുവ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ സംഘടിപ്പിച്ച അറബി ഭാഷാ ദിനാചരണ പരിപാടികളും സംസ്ഥാനതല ക്വിസ് മല്‍സരവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

city exchange

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വ്വകാലാശാല ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍ ഡോ. അബ്ദുല്‍ അസീസ് ഭാഷാ ദിന സന്ദേശം നല്‍കി. സംസ്ഥാന പ്രസിഡന്റ് എ എ ജാഫര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി സിറാജ് മദനി ആമുഖഭാഷണം നടത്തി. സംസ്ഥാന വനിതാ വിംഗ് കണ്‍വീനര്‍ സംഗീത റോബര്‍ട്ട് മല്‍സര ഫലപ്രഖ്യാപനം നടത്തി.

സംസ്ഥാന ഭാരവാഹികളായ എം എ ഹംസ അനസ്, എം അഷറഫ്, ഇ ഐ മുജീബ്, മുനീര്‍ കിളിമാനൂര്‍, കെ എസ് യാസര്‍, സുധീര്‍ ബാബു കോട്ടയം, സുനീര്‍ ഇടുക്കി, എറണാകുളം ജില്ല ഭാരവാഹികളായ പി എ അബ്ദുല്‍ നാസര്‍, കെ എ അയ്യൂബ്, പി എ ഖമറുദ്ദീന്‍, മുഹമ്മദ് ശാഫി, എം എ റഷീദ്, എ എ മനാഫ്, പി എ. റഫീഖ്, സുനിത എം എന്നിവര്‍ പ്രസംഗിച്ചു. ഗഫൂര്‍ തൃശൂര്‍, റഫീഖ് മാള, ജലീല്‍ സി എ, അന്‍വര്‍ ദേശമംഗലം, അബ്ദുറഹിമാന്‍ മാള എന്നിവര്‍ ക്വിസ് മല്‍സരത്തിന് നേതൃത്വം നല്‍കി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!