നടന്‍ സതീഷ് നായകനായ ‘വിത്തൈക്കാരന്‍’ എത്തുന്നു; ലോകേഷ് കനകരാജ് പുറത്തുവിട്ട പുതിയ വീഡിയോ

Web Desk
1 Min Read

കൊച്ചി: നടന്‍ സതീഷ് നായകനാകുന്ന ചിത്രം വിത്തൈക്കാരന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്‍ ലോകേഷ് കനകരാജാണ് ഈ വീഡിയോ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. നായ് ശേഖര്‍ എന്ന ചിത്രത്തിലൂടെയാണ് സതീഷ് നായകനായി അരങ്ങേറ്റം കുറിക്കുന്നത്. തുടര്‍ന്ന് മദ്രസപട്ടണം, വാഗൈ ചുടവ, മാന്‍ കരാട്ടെ, കത്തി, നയ്യാണ്ടി, റെമോ, ഭൈരവ, സ്ലേക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാരിസു, കണ്ണൈ നമടെ എന്നീ ചിത്രങ്ങളിലാണ് അവസാനം അഭിനയിച്ചത്.

city exchange

ലോകേഷ് കനകരാജിന്റെ സഹസംവിധായകനായിരുന്ന വെങ്കിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വൈറ്റ് കാര്‍പെറ്റിന്റെ ബാനറില്‍ കെ വിജയ്പാണ്ഡി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍ മുരളി കൃഷ്ണണനാണ് സഹ നിര്‍മ്മാതാവ്. നടി സിമ്രാന്‍ ഗുപ്തയാണ് ഈ ചിത്രത്തിലൂടെ സതീഷിന്റെ നായികയായി അരങ്ങേറ്റം കുറിക്കുന്നത്. ഇവര്‍ക്കൊപ്പം ആനന്ദരാജ്, ജോണ്‍ വിജയ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. വി പി ആര്‍ ആണ് ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

കഴിഞ്ഞ ജനുവരി 18ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പുറത്ത് വന്നിരിക്കുന്ന ഈ വീഡിയോയില്‍ ചെസ്സ് കളിയായാണ് കാണിച്ചിരിക്കുന്നത്. ഒരു വശത്ത് സതീഷും എതിര്‍വശത്ത് മറ്റെല്ലാവരും ഉള്ളതായിട്ടാണ് വീഡിയോയില്‍.യുവ കാര്‍ത്തിക് ആണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. എഡിറ്റര്‍: അരുള്‍ ഇ സിദ്ധാര്‍ഥ്, ആര്‍ട്ട്: ജ ദുരൈരാജ്, ആക്ഷന്‍: സ്റ്റണ്ണര്‍ സാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ് എന്‍ അഷറഫ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ഹക്കീം സുലൈമാന്‍, കോസ്റ്റ്യൂം: കീര്‍ത്തിക ശേഖര്‍, ഡിസൈന്‍സ്: തന്‍ഡൂറ, വാര്‍ത്ത പ്രചരണം: പി ശിവപ്രസാദ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!