

കൊച്ചി: തരംഗമാകുന്ന ലിയോ കോയിന്‍ കുപ്പിയില്‍ അവതരിപ്പിച്ച് മുന്‍നിര പാക്കേജ്ഡ് കുടിവെള്ള ബ്രാന്റായ ബിസ്‌ലേരി. ലോകേഷ് കനകരാജിന്റെ വിജയ് ചിത്രമായ ലിയോയുടെ പ്രചാരണാര്‍ഥം പുറത്തിറക്കിയ ലിയോ കോയിനാണ് ബിസ്‌ലേരിയുടെ കുപ്പികളില്‍ ഇടം പിടിക്കുന്നത്. ബിസ്‌ലേരിയുടെ 500 മില്ലി, ഒരു ലിറ്റര്‍, രണ്ട് ലിറ്റര്‍ ലിമിറ്റഡ് എഡിഷന്‍ പാക്കുകളിലാണ് ലിയോ കോയിന്‍ ആലേഖനം ചെയ്യുന്നത്.

കേരളത്തിലെയും തമിഴ്‌നാട്ടിലെയും പ്രേക്ഷകരെ ലക്ഷ്യമിട്ടാണ് ലിമിറ്റഡ് എഡിഷന്‍ പാക്കുകള്‍ പുറത്തിറക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങുന്ന ബിസേ്‌ലരിയുടെ പതിനൊന്നാമത് ലിമിറ്റഡ് എഡിഷന്‍ പാക്കേജാണ് ലിയോയുടേതെന്ന് ബിസ്‌ലേരി ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ മാര്‍ക്കറ്റിങ്ങ് ഹെഡ്ഡ് തുഷാര്‍ മല്‍ഹോത്ര പറഞ്ഞു. ബിസ്‌ലേരിയുമായി സഹകരിച്ചുള്ള നൂതനമായ പ്രൊമേഷനിലൂടെ കൂടുതല്‍ പ്രേക്ഷകരെ സിനിമയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിര്‍മ്മാതാക്കളായ സെവന്‍സ്റ്റാര്‍ സിനിമാസ് മേധാവി എസ് എസ് ലളിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

കേരളത്തിലെയും തമിഴ്‌നാട്ടിലേയും 40,000ല്‍ പരം റീട്ടെയില്‍ ഔട്ട്‌ലറ്റുകളില്‍ നിന്ന് ഈ ലിമിറ്റഡ് എഡിഷന്‍ പായ്ക്കുകള്‍ ലഭിക്കും. ഇതിന് പുറമേ Bisleri@Doorstep എന്ന ആപ്പിലൂടെ ഓണ്‍ലൈനായും വാങ്ങാനാകും.

