പുതിയ ചിത്രവുമായി ഷാനില്‍ മുഹമ്മദ്; പ്രഖ്യാപനവുമായി അണിയറ പ്രവര്‍ത്തകര്‍

Web Desk
1 Min Read

കൊച്ചി: തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിച്ച ‘നിഴല്‍’ എന്ന ചിത്രത്തിന് ശേഷം മെലാഞ്ച് ഫിലിം ഹൗസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ‘ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍’, ‘അവിയല്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഷാനില്‍ മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

city exchange

എന്‍ എം ബാദുഷ, അഭിജിത്ത് എം പിള്ള, കുഞ്ഞുണ്ണി സി ഐ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഹ്യൂമറിന് പ്രധാന്യമുള്ള ചിത്രത്തിന്റെ തിരക്കഥ നവാഗതരായ അലന്‍ ആന്റണി, മാളവിക മേനോന്‍ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്നു. താരനിര്‍ണ്ണയം പൂര്‍ത്തിയാവുന്നു.

മാര്‍ച്ച് അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!