Connect with us

Entertainment

ഫോര്‍ മ്യൂസിക്സിന്‍റെ സംഗീതം; ‘സമാധാന പുസ്‍തക’ത്തിലെ പുതിയ പ്രണയ ഗാനമെത്തി

Published

on


കൊച്ചി: നവാഗതരായ യോഹാൻ ഷാജോൺ, ധനുസ് മാധവ്, ഇര്‍ഫാൻ, ശ്രീലക്ഷ്മി സന്തോഷ്, ട്രിനിറ്റി, മഹിമ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സമാധാന പുസ്തകം’. ചിത്രത്തിലെ പുതിയ പ്രണയ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ജിസ് ജോയി എഴുതിയ വരികൾക്ക് ഫോർ മ്യൂസിക്സ് സംഗീതം പകർന്ന് കാർത്തിക് ആലപിച്ച ‘ഇവൾ അരികേ’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസ് ആയത്.

സിഗ്മ സ്റ്റോറീസിന്‍റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പുതുമുഖ താരങ്ങൾക്കൊപ്പം സിജു വിൽസണ്‍, ജെയിംസ് ഏലിയ, മാത്യു തോമസ്, മേഘനാഥൻ, വി കെ ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, നെബിസ് ബെൻസൺ, ലിയോണ ലിഷോയ്, വീണ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

ജോ & ജോ, 18 പ്ലസ് എന്നീ ചിത്രങ്ങളുടെ കോ റൈറ്റർ ആയ രവീഷ് നാഥാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. ജൂലായ് 19ന് തിയേറ്റർ റിലീസ്സായിട്ടാണ് ചിത്രം എത്തുന്നത്.

സംവിധായകനായ അരുൺ ഡി ജോസ്, സംവിധായകൻ രവീഷ് നാഥ്, സി പി ശിവൻ എന്നിവർ ചേർന്ന് ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. സതീഷ് കുറുപ്പ് ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിംഗ് ചമൻ ചാക്കോയാണ്.

പ്രൊഡക്ഷൻ കൺട്രോളർ: ഷാഫി ചെമ്മാട്, ഓഡിയോഗ്രാഫി: തപസ് നായക്, ഗാനരചന: സന്തോഷ് വർമ്മ, ലിൻ്റോ പി തങ്കച്ചൻ, കോസ്റ്റ്യൂംസ്: ആദിത്യ നാണു, ആർട്ട്: വിനോദ് പട്ടണക്കാടൻ, മേയ്‍ക്കപ്പ്: വിപിൻ ഓമശ്ശേരി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റജിവാൻ അബ്ദുൽ ബഷീർ, അസോസിയേറ്റ് ഡയറക്ടർ: റെനിത്ത് രാജ്, സക്കീർ ഹുസൈൻ, അസിസ്റ്റന്റ് ഡയറക്ടർ: യോഗേഷ് വിഷ്‍ണു വിസിഗ, ഷോൺ, ഡി ഐ: ലിജു പ്രഭാകർ, വി എഫ്.എക്സ്: മാഗ്മിത്ത് ഡിസ്ട്രിബ്യൂഷൻ ഹെഡ്: പ്രദീപ് മേനോൻ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, ടൈറ്റിൽ: നിതീഷ് ഗോപൻ, ഡിസൈനിങ്: യെല്ലോ ടൂത്ത്, മാർക്കറ്റിംങ്: ബി സി ക്രിയേറ്റീവ്സ്, പി ആർ ഒ: പി ശിവപ്രസാദ് എന്നിവരുമാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!