

തൊടുപുഴ: കേരള സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് വേണ്ടി ഇടുക്കി ജില്ലാ ഘടകം അസയിവ്- 2024 എന്ന പേരില്‍ സംഘടിപ്പിച്ച അഖില കേരള ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ ബൈജുരാജ് ചേകവര്‍ സംവിധാനം ചെയ്ത എല്‍ ഐ ബി ലൈഫ് ഈസ് ബ്യുട്ടിഫുള്‍ മേളയിലെ ഏറ്റവും മികച്ച ചിത്രവും (പതിനഞ്ചായിരം രൂപയും ശില്പവും പ്രശസ്തിപത്രവും) ഏറ്റവും മികച്ച സംവിധായകനുള്ള പുരസ്‌കാരവും (അയ്യായിരം രൂപയും ശില്പവും പ്രശസ്തിപത്രവും) കരസ്ഥമാക്കി.

ഷംലാദ് സംവിധാനം ചെയ്ത ഹോം ബേക്കറാണ് മികച്ച രണ്ടാമത്തെ ചിത്രം. പതിനായിരം രൂപയും ശില്പവും പ്രശസ്തി പത്രവും നേടി.


ജയശ്രീ എന്ന ചിത്രത്തില്‍ അരവിന്ദ് എന്ന ഗൃഹനാഥനെ അവതരിപ്പിച്ച അച്യുതാനന്ദനാണ് മികച്ച നടന്‍. അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും. ഹോം ബേക്കറിലെ പ്രകടനത്തിന് റേച്ചല്‍ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. അയ്യായിരം രൂപയും ശില്പവും പ്രശസ്തി പത്രവും തെരഞ്ഞെടുക്കപ്പെട്ടു.
തൊടുപുഴ ഗാന്ധിപാര്‍ക്കില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. അഡ്വ. ജോയ്സ് ജോര്‍ജ്ജ് മുഖ്യാതിഥിയായിരുന്നു.

