

കോഴിക്കോട്: ആസ്റ്റര്‍ മിംസ് കോഴിക്കോടും ബ്ലഡ് പേഷ്യന്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കേരളയും സംയുക്തമായി തലാസ്സിമിയ ബാധിതരായ കുട്ടികളുടെ കുടുംബ സംഗമവും പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു. പരിപാടിയില്‍ പങ്കെടുത്ത അറുപത്തോളം തലാസ്സിമിയ കുട്ടികള്‍ക്ക് സൗജന്യമായി എം ആര്‍ ഐ സ്‌ക്രീനിങ്ങും നല്‍കി.

ആരോഗ്യ മേഖലയില്‍ കച്ചവട താത്പര്യങ്ങള്‍ വര്‍ധിച്ചുവരുന്ന ഈ കാലഘട്ടത്തിലും നിര്‍ധനരെ സഹായിക്കാന്‍ കോഴിക്കോട് ആസ്റ്റര്‍ മിംസ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ് എന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു മുന്‍ തുറമുഖ- പുരാവസ്തു വകുപ്പ് മന്ത്രിയും കോഴിക്കോട് സൗത്ത് എം എല്‍ എയുമായ അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

തലസിമിയ രോഗികള്‍ക്ക് നൂതന പരിശോധനകളും ചികിത്സകളും അവരുടെ അടുത്തുതന്നെ ലഭ്യമാവുക എന്നതും നിര്‍ധനരോഗികള്‍ക്കു അവ സൗജന്യമായി ലഭ്യമാക്കാന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നതിനും കോഴിക്കോട് ആസ്റ്റര്‍ മിംസ് നല്‍കുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. അജിത് കുമാര്‍, കരീം കാരശ്ശേരി എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. പീഡിയാട്രിക് ഹെമറ്റോളജിസ്റ്റ് ആന്റ് ബോണ്‍മാരോട് ട്രാന്‍സ്പ്ലാന്റ്് ഫിസിഷന്‍ ഡോ. കേശവന്‍ എം ആര്‍ തലാസീമിയ രോഗ നിര്‍ണ്ണയത്തെപ്പറ്റിയും ചികിത്സാരീതികളെക്കുറിച്ചും ക്ലാസ് എടുത്തു.
ചടങ്ങില്‍ ലുക്മാന്‍ പി, ഡോ. സുധാ കൃഷ്ണനുണ്ണി, എം വി അസീസ്, കെ എസ് പൃഥ്വിരാജ്, എം എം നാസര്‍, റഹീം നന്തി, എം കെ സജ്ന എന്നിവര്‍ സംസാരിച്ചു. ഡോ. പ്രവിത എസ് അഞ്ചാന്‍ നന്ദിയും പറഞ്ഞു.
തലാസ്സിമിയ ബാധിതരുടെ ചികിത്സയെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് 9633620660 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

