

കൊച്ചി: ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന വാച്ച് ബ്രാന്‍ഡായ ടൈറ്റന്‍ കമ്പനിയില്‍ നിന്നുള്ള സൊണാറ്റ പുതിയ ഐഡന്റിറ്റിയും ഉത്പന്ന നിരയും അവതരിപ്പിച്ചു. യുവ പ്രൊഫഷണലുകള്‍ ഉള്‍പ്പെടുന്ന വിഭാഗത്തെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി ആധുനിക കാഴ്ചപ്പാടോടെയുള്ള ഡിസൈനുകളാണ് പുതിയ ഐഡന്റിറ്റിയുടെ ഭാഗമായി അവതരിപ്പിച്ചിരിക്കുന്നത്. നേര്‍ത്തതും സമകാലീനവുമായ രൂപത്തിലൂടെ സൊണാറ്റ ബ്രാന്‍ഡിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കാനാണ് ശ്രമിക്കുന്നത്.

സമകാലീന രൂപകല്പനയിലുള്ള തിളങ്ങുന്ന വര്‍ണങ്ങളോടു കൂടിയ 42 ശൈലികളിലുള്ള പുതിയ വാച്ചുകളുടെ ശേഖരമാണ് സൊണാറ്റ അവതരിപ്പിക്കുന്നത്. 1725 രൂപ മുതലാണ് അത്യാധുനിക ഡയലുകളും പരിഷ്‌കരിച്ച വിശദാംശങ്ങളോടും കൂടിയ ഈ വാച്ചുകളുടെ വില ആരംഭിക്കുന്നത്.

എല്ലാ ടൈറ്റന്‍ വേള്‍ഡ് സ്റ്റോറുകളിലും ജനറല്‍ ട്രേഡുകളിലും അംഗീകൃത ഡീലര്‍മാരിലും പ്രമുഖ ഇ-കോമേഴ്‌സ് പോര്‍ട്ടലുകളിലും www.sonatawatches.inലും പുതിയ സൊണാറ്റ വാച്ചുകള്‍ ലഭിക്കും.
സൊണാറ്റയുടെ പുതിയ ഇമേജ് അവതരിപ്പിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്ന് സൊണാറ്റയുടെ ഹെഡ് ഓഫ് ബ്രാന്‍ഡ് പ്രതീക് ഗുപ്ത പറഞ്ഞു. യുവ തലമുറയ്ക്ക് സമയം അറിയാന്‍ മാത്രമല്ല, അവരുടെ വ്യക്തിഗത സ്‌റ്റൈല്‍ ഉയര്‍ത്തുന്നതും അവരുടെ യാത്രയുടേയും നേട്ടങ്ങളുടേയും പ്രതീകം അവതരിപ്പിക്കുന്നതും കൂടിയായ ഒന്ന് പ്രദാനം ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യം. ഗുണമേന്‍മയ്ക്കും സ്‌റ്റൈലിനും അവര്‍ നല്‍കുന്ന മൂല്യം തങ്ങള്‍ മനസിലാക്കുന്നു. തങ്ങളുടെ പുതിയ ഡിസൈനുകള്‍ ഇതു പ്രതിഫലിപ്പിക്കുന്നവയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

